മുട്ട മാസാല, പ്രഭാത ഭക്ഷണം സ്വാദിഷ്ടമാക്കാം
മുട്ടപുഴുങ്ങിയതിനൊപ്പം ഈ മസാല കൂടി തയാറാക്കി നോക്കൂ. ചേരുവകൾ മുട്ട - 4 എണ്ണം (പുഴുങ്ങിയത്) സവാള - 2 ഇടത്തരം ഓയിലിൽ വറുത്തെടുത്തത് മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ മുളകുപൊടി - 1 ടേബിൾസ്പൂൺ മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ ഗരംമസാലപ്പൊടി - 1/4 ടീസ്പൂൺ ജീരകപ്പൊടി - 1/4 ടീസ്പൂൺ ഓയിൽ - 3-4

മുട്ടപുഴുങ്ങിയതിനൊപ്പം ഈ മസാല കൂടി തയാറാക്കി നോക്കൂ.
ചേരുവകൾ
മുട്ട - 4 എണ്ണം (പുഴുങ്ങിയത്)
സവാള - 2 ഇടത്തരം ഓയിലിൽ വറുത്തെടുത്തത്
മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ
മുളകുപൊടി - 1 ടേബിൾസ്പൂൺ
മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ
ഗരംമസാലപ്പൊടി - 1/4 ടീസ്പൂൺ
ജീരകപ്പൊടി - 1/4 ടീസ്പൂൺ
ഓയിൽ - 3-4 ടേബിൾസ്പൂൺ
ഇഞ്ചിവെളുത്തുള്ളി അരച്ചത് - 1 ടേബിൾസ്പൂൺ
തക്കാളി - 1 ഇടത്തരം
ചൂടുവെള്ളം - കാൽ കപ്പ്
പുളിയില്ലാത്ത തൈര് - 1 ടേബിൾസ്പൂൺ
ഉണങ്ങിയ ഉലുവയില - 1 ടീസ്പൂൺ
ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
- ഒരു പാനിൽ കുറച്ച് ഓയിൽ ഒഴിച്ച് അതിൽ ഇഞ്ചിവെളുത്തുള്ളി അരച്ചതും തക്കാളിയും ചേർത്ത് വഴറ്റാം.
- ഇതിൽ മാസാലകൾ ഓരോന്നായി ചേർക്കാം, പച്ചമണം മാറിയതിന് ശേഷം ഉപ്പും ചേർത്ത് കൊടുക്കാം.
- ഇതിൽ നേരത്തെ വറുത്തെടുത്ത സവാള ഒന്ന് പൊടിച്ചു ചേർക്കാം. ശേഷം തൈരും ചേർക്കാം. ഗരംമസാലപ്പൊടിയും ചേർത്ത് കൊടുക്കാം. ഒടുവിൽ പുഴുങ്ങിയ മുട്ടയും ഉണങ്ങിയ ഉലുവയിലയും ചേർത്ത് ഇളക്കാം.
- നല്ല രുചിയുള്ള മുട്ട മാസാല തയാർ.
English Summary : Egg Masala curry for breakfast.