മസാല കപ്പലണ്ടി ബേക്കറിയിൽ നിന്ന് വാങ്ങുന്ന അതേ രുചിയിൽ
മഴയത്ത് കട്ടൻ ചായയ്ക്കൊപ്പം കൊറിക്കാൻ വീട്ടിൽ തയാറാക്കാം സ്പൈസി കപ്പലണ്ടി. ചേരുവകൾ • പച്ച കപ്പലണ്ടി - 2 കപ്പ് • വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ • കടലമാവ് - ½ കപ്പ് • അരിപ്പൊടി - ¼ കപ്പ് • മഞ്ഞൾ പൊടി - ¼ ടീസ്പൂൺ • കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ • മുളകുപൊടി - 1 ടീസ്പൂൺ • കായപ്പൊടി - ½

മഴയത്ത് കട്ടൻ ചായയ്ക്കൊപ്പം കൊറിക്കാൻ വീട്ടിൽ തയാറാക്കാം സ്പൈസി കപ്പലണ്ടി.
ചേരുവകൾ
• പച്ച കപ്പലണ്ടി - 2 കപ്പ്
• വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ
• കടലമാവ് - ½ കപ്പ്
• അരിപ്പൊടി - ¼ കപ്പ്
• മഞ്ഞൾ പൊടി - ¼ ടീസ്പൂൺ
• കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ
• മുളകുപൊടി - 1 ടീസ്പൂൺ
• കായപ്പൊടി - ½ ടീസ്പൂൺ
• പെരുംജീരകപ്പൊടി - ¼ ടീസ്പൂൺ
• കറി വേപ്പില
• ഉപ്പ്
• വെളിച്ചെണ്ണ
• വെള്ളം
തയാറാക്കുന്ന വിധം
കപ്പലണ്ടി കഴുകി എടുക്കുക. ശേഷം ഉപ്പ്, വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് യോജിപ്പിക്കുക.
ഇനി ഇതിലേക്ക് കടലമാവ്, അരിപ്പൊടി, കാശ്മിരിമുളകുപൊടി, അര ടീസ്പൂൺ മുളകുപൊടി, കായപ്പൊടി, പെരുംജീരകപ്പൊടി, കറിവേപ്പില എന്നിവ കൂടി ചേർത്തു യോജിപ്പിക്കുക. ശേഷം കുറേശ്ശേ വെള്ളം തളിച്ച് ഒരു സ്പൂൺ വച്ച് യോജിപ്പിച്ച് എടുക്കുക. ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിആദ്യം കുറച്ചു കറിവേപ്പില വറുത്തെടുക്കണം .ശേഷം കപ്പലണ്ടി ഇട്ടു ഫ്രൈ ചെയ്തു എടുക്കുക (മീഡിയം ഫ്ളൈമിൽ ഇട്ടു വേണം ഫ്രൈ ചെയ്യാൻ )ഫ്രൈ ചെയ്തു എടുത്ത കപ്പലണ്ടിയിലേക്കു വറുത്തെടുത്ത കറിവേപ്പിലയും അര ടീസ്പൂൺ മുളകുപൊടിയും ചേർത്ത് ഒന്ന് കൂടി മിക്സ് ചെയ്തു എടുത്താൽ മസാല കപ്പലണ്ടി തയാർ.
English Summary : Readers Recipe - Spicy Peanut Masala Recipe by Bincy Lenin