നാടൻ രുചിയിൽ സ്വാദിഷ്ടമായ വാഴപ്പൂ കക്കായിറച്ചി തോരൻ
നാരുകൾ, മിനറൽസ്, ആന്റി ഓക്സിഡന്റ് എന്നിവ ധാരാളം നിറഞ്ഞ വാഴ പൂ ആരോഗ്യത്തിന് അത്യുത്തമമാണ്. കാൽസ്യം വളരെ അധികം ഉള്ള കായൽ വിഭവമായ കക്ക കൂടെ ചേർത്താൽ അതീവ രുചികരമായ നാടൻ രുചി പരിചയപ്പെടാം. നല്ല നാടൻ വാഴ കൊടപ്പൻ, കക്ക ഇറച്ചി, നാളികേരം, നല്ല ശുദ്ധമായ വെളിച്ചെണ്ണ എന്നിവ ചേർത്ത് തോരൻ ഉണ്ടാക്കി

നാരുകൾ, മിനറൽസ്, ആന്റി ഓക്സിഡന്റ് എന്നിവ ധാരാളം നിറഞ്ഞ വാഴ പൂ ആരോഗ്യത്തിന് അത്യുത്തമമാണ്. കാൽസ്യം വളരെ അധികം ഉള്ള കായൽ വിഭവമായ കക്ക കൂടെ ചേർത്താൽ അതീവ രുചികരമായ നാടൻ രുചി പരിചയപ്പെടാം.
നല്ല നാടൻ വാഴ കൊടപ്പൻ, കക്ക ഇറച്ചി, നാളികേരം, നല്ല ശുദ്ധമായ വെളിച്ചെണ്ണ എന്നിവ ചേർത്ത് തോരൻ ഉണ്ടാക്കി കഴിച്ചിട്ട് ഉണ്ടോ. അത്യുഗ്രൻ രുചിയാണ്. വാഴ കൊടപ്പൻ നാരുകൾ കൊണ്ട് സമ്പന്നമാണ് കക്ക കാൽസ്യത്തിന്റെ മുഖ്യ സ്രോതസും. വളരെ രുചികമായ ഒരു നാടൻ വിഭവം.
ചേരുവകൾ
1. വാഴ കൊടപ്പൻ -1
2. കക്കായിറച്ചി - 500 ഗ്രാം
3. നാളികേരം - 1 കപ്പ്
4. പച്ചമുളക് - 3 എണ്ണം
5. ചെറിയ ഉള്ളി - 5 എണ്ണം
6. വെളുത്തുള്ളി - 3 എണ്ണം
7. മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
8. ഉപ്പ്
9. വെള്ളം
10. കറിവേപ്പില
11. കുരുമുളകുപൊടി - 1 നുള്ള്
തയാറാക്കുന്ന വിധം
1. വൃത്തിയാക്കിയ കക്കായിറച്ചി ഉപ്പും മഞ്ഞൾപ്പൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കുക.
2. വാഴ കൊടപ്പൻ ചെറുതായി കൊത്തി അരിയുക. (കൈയിൽ എണ്ണ പുരട്ടിയശേഷം അരിയാം, കറ പറ്റില്ല). ശേഷം എണ്ണയും മഞ്ഞൾപ്പൊടിയും തിരുമ്മി വയ്ക്കാം.
3. നാളികേരം, പച്ചമുളക്, ചെറിയ ഉള്ളി, വെളുത്തുള്ളി, മഞ്ഞൾപ്പൊടി എന്നിവ മിക്സിയിൽ അടിച്ചെടുത്ത് വയ്ക്കാം.
4. ഒരു ഫ്രൈയിങ് പാനിൽ രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിൽ ചെറിയ ഉള്ളിയും തേങ്ങാമിശ്രിതവും ചേർത്ത് വഴറ്റി യോജിപ്പിക്കുക. കൊടപ്പൻ അരിഞ്ഞതും കക്കാ ഇറച്ചി വേവിച്ചതും ഇതിലേക്ക് ചേർത്ത് യോജിപ്പിച്ച് എടുക്കാം. രുചി കൂട്ടാൻ കുറച്ച് നാളികേരം ചേർക്കാം. അൽപം കുരുമുളക് പൊടിയും ചേര്‍ത്ത് യോജിപ്പിച്ച് വേവിച്ച് എടുക്കാം. കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് വാങ്ങാം.
English Summary : Serve it hot on Banana leaf enrich the flavour and aroma.