ഒരു ഉഗ്രൻ വൈൻ ഇട്ട് ക്രിസ്മസ് ആഘോഷിച്ചാലോ?, അതും കുറഞ്ഞ ചിലവിൽ 7 ദിവസം കൊണ്ട് തയാറാക്കാം. ചേരുവകൾ ബീറ്റ്റൂട്ട് - 1 കിലോഗ്രാം പഞ്ചസാര - 750 ഗ്രാം - 1 കിലോഗ്രാം വെള്ളം - 2 ലിറ്റർ (തിളപ്പിച്ച് ആറിച്ചത് ) യീസ്റ്റ്‌ - 3/4 ടീസ്പൂൺ ഏലയ്ക്ക - 7 എണ്ണം ഗ്രാമ്പു - 7 എണ്ണം തക്കോലം - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ഉഗ്രൻ വൈൻ ഇട്ട് ക്രിസ്മസ് ആഘോഷിച്ചാലോ?, അതും കുറഞ്ഞ ചിലവിൽ 7 ദിവസം കൊണ്ട് തയാറാക്കാം. 

ADVERTISEMENT

ചേരുവകൾ

  • ബീറ്റ്റൂട്ട് - 1 കിലോഗ്രാം
  • പഞ്ചസാര - 750 ഗ്രാം - 1 കിലോഗ്രാം 
  • വെള്ളം - 2 ലിറ്റർ (തിളപ്പിച്ച് ആറിച്ചത് )
  • യീസ്റ്റ്‌ - 3/4 ടീസ്പൂൺ
  • ഏലയ്ക്ക - 7 എണ്ണം 
  • ഗ്രാമ്പു - 7 എണ്ണം
  • തക്കോലം - 1 എണ്ണം 
  • കറുവപ്പട്ട - 1 വലിയ കഷ്ണം 
  • ഗോതമ്പ് - 2 ചെറിയ കൈപ്പിടി ( 75 ഗ്രാം ) 
  • ഇഞ്ചി - 1 ചെറിയ കഷ്ണം 

തയാറാക്കുന്ന വിധം 

ബീറ്റ്റൂട്ട് നന്നായി കഴുകി വെള്ളം മാറിയ ശേഷം തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്തു ഒരു കുക്കറിലേക്ക് മാറ്റം. ഇതിലേക്ക് ഇഞ്ചി ചതച്ചത് ചേർക്കാം. 2 ലിറ്റർ വെള്ളത്തിൽ നിന്നും ബീറ്റ്റൂട്ട് നികക്കെ വെള്ളം ഒഴിച്ച് മീഡിയം തീയിൽ 2 വിസിലിൽ വേവിച്ചെടുക്കാം.

ADVERTISEMENT

വേവിച്ചെടുത്ത ബീറ്റ്റൂട്ട് ഒരു അരിപ്പയിൽ കൂടി അരിച്ചെടുത്തു മാറ്റി വയ്ക്കാം.ബീറ്റ്റൂട്ട് പിഴിഞ്ഞ് അതിലെ സത്ത് മുഴുവൻ എടുക്കേണ്ടതാണ്. 

ഇതിലേക്ക് പഞ്ചസാര ചേർത്ത് അലിയിച്ചു എടുക്കാം. നല്ല മധുരം ആവശ്യമെങ്കിൽ 1 കിലോഗ്രാം പഞ്ചസാര വരെ ചേർത്ത് കൊടുക്കേണ്ടതാണ്.

നന്നായി തണുത്ത ശേഷം ഒട്ടും ജലാംശം ഇല്ലാതെ (വെയിലത്ത് വച്ച് ഉണക്കിയെടുത്തത് ) ഭരണിയിലേക്കോ ഗ്ലാസ് ജാറിലേക്കോ ഒഴിച്ച് വയ്ക്കാം. ഇതിലേക്ക് ബാക്കി തിളപ്പിച്ച് ആറിച്ച വെള്ളം കൂടി ഒഴിച്ച് കൊടുക്കാം.

ADVERTISEMENT

ഇനി ഇതിലേക്ക് എടുത്ത് വച്ചിരിക്കുന്ന ഏലക്ക, ഗ്രാമ്പു, തക്കോലം, കറുവപ്പട്ട, യീസ്റ്റ്‌  എന്നിവ ചേർത്ത് കൊടുക്കാം. നന്നായി കഴുകി ഉണക്കി വച്ചിരിക്കുന്ന ഗോതമ്പ് വൃത്തിയുള്ള ഒരു തുണിയിൽ കിഴി കെട്ടിയെടുത്ത് വൈനിലേക്ക് ചേർത്ത് കൊടുക്കാം. ഇതിനു പകരമായി നുറുക്ക് ഗോതമ്പ് ആയാലും മതി.

ഇവയെല്ലാം കൂടി നന്നായി  ഒന്ന് ഇളക്കി കൊടുത്ത ശേഷം ഭരണി അടച്ചു വയ്ക്കാം. കട്ടിയുള്ള ഒരു തുണി ഉപയോഗിച്ച് ഭരണിയുടെ വായ്  കെട്ടി വയ്ക്കാം. ഇനി ഇത് അധികം സൂര്യ പ്രകാശം കടക്കാത്ത ഒരിടത്ത് 7 ദിവസം എങ്കിലും മാറ്റി വയ്ക്കാം. ഒന്നിടവിട്ട ദിവസങ്ങളിൽ ഇളക്കി കൊടുക്കേണ്ടതാണ്. 7 ദിവസത്തിന് ശേഷം അരിച്ചെടുത്ത് കുപ്പികളിലാക്കി സൂക്ഷിക്കാം.

ശ്രദ്ധിക്കുക : 

  • വൈൻ തയാറാക്കാൻ ഉപയോഗിക്കുന്ന ഒരു പാത്രത്തിലും തവിയിലും ജലാംശം ഒട്ടും പാടില്ല.
  • 3 ദിവസം മുതൽ വൈൻ ഉപയോഗിച്ച് തുടങ്ങാം.
  • വീര്യം കൂടുതൽ ആവശ്യമെങ്കിൽ 21 ദിവസം വരെ വയ്‌ക്കേണ്ടതാണ്.

English Summary : Beetroot wine Recipe.