കാരറ്റും കടലമാവും ചേർത്തൊരു മൈസൂർപാക്ക് രുചി
മൈസൂർ പാക്ക് തയാറാക്കുന്നതു പോലെതന്നെയാണ് ഇതും. കാരറ്റും ചേർത്തു ഉണ്ടാക്കുന്നു എന്നതാണ് വ്യത്യാസം. ചേരുവകൾ കാരറ്റ് - 2 കടലമാവ് - 1 കപ്പ് പഞ്ചസാര - ഒന്നര കപ്പ് വെള്ളം - മുക്കാൽ കപ്പ് നെയ്യ് - ഒന്നര കപ്പ് (പാനിൽ നിന്നും വിട്ടുവരുന്ന അളവ് നോക്കി ചേർക്കുക) തയാറാക്കുന്ന വിധം കടല മാവ് ഒരു

മൈസൂർ പാക്ക് തയാറാക്കുന്നതു പോലെതന്നെയാണ് ഇതും. കാരറ്റും ചേർത്തു ഉണ്ടാക്കുന്നു എന്നതാണ് വ്യത്യാസം.
ചേരുവകൾ
- കാരറ്റ് - 2
- കടലമാവ് - 1 കപ്പ്
- പഞ്ചസാര - ഒന്നര കപ്പ്
- വെള്ളം - മുക്കാൽ കപ്പ്
- നെയ്യ് - ഒന്നര കപ്പ് (പാനിൽ നിന്നും വിട്ടുവരുന്ന അളവ് നോക്കി ചേർക്കുക)
തയാറാക്കുന്ന വിധം
- കടല മാവ് ഒരു അരിപ്പയിലിട്ട് അരിക്കുക. ഒരു പാൻ ചൂടാക്കി കടല മാവ് കരിയാതെ നല്ല മണം വന്നു തുടങ്ങുന്നതുവരെ വറത്തു എടുക്കുക.
- ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക.
- വറത്തു വച്ച കടലമാവിൽ എണ്ണ കുറച്ച് കുറച്ചായി ഒഴിച്ച് കട്ടയില്ലാതെ യോജിപ്പിക്കുക.
- കാരറ്റ് തൊലി കളഞ്ഞു ചെറുതായി മുറിച്ചു മിക്സിയുടെ ജാറിൽ ഇട്ട് വെള്ളം ചേർക്കാതെ അരച്ചെടുക്കുക.
- വീണ്ടും ഒരു പാൻ അടുപ്പത്തു വച്ച് ഒന്നര കപ്പ് പഞ്ചസാര ഇട്ട് മുക്കാൽ കപ്പ് വെള്ളം (പഞ്ചസാര മുങ്ങി നിൽക്കുന്ന പാകത്തിൽ ). ചേർത്ത് അരച്ചുവച്ച കാരറ്റ് കൂടെ ചേർത്ത് മിക്സ് ചെയ്തു ഒരു നൂൽ പരുവത്തിൽ പാനിയാക്കുക. മിക്സ് ചെയ്തു വച്ച കടലമാവ് ചേർത്തു കൈവിടാതെ ഇളക്കി കൊണ്ടിരിക്കുക. ഇടക്കിടക്ക് ബാക്കിയുള്ള നെയ്യ് ചൂടോടെ ഒഴിച്ച് ഇളക്കുക. പാനിൽ നിന്നും വിട്ട് ഉരുണ്ടു തുടങ്ങുന്ന ഒരു പരുവം ആവുമ്പോൾ നെയ്യ്/എണ്ണ പുരട്ടിയ പ്ലേറ്റിലോ ട്രേയിലോ ഒഴിച്ച് ലെവൽ ആക്കി വയ്ക്കുക. ചെറുതായി ഒന്നു തണുത്തു തുടങ്ങുമ്പോൾ വരച്ചു വയ്ക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് മുറിച്ചെടുക്കുക. ഇരിക്കും തോറും കട്ടിയായി വരും. അടുത്ത ദിവസത്തേക്ക് രുചി കൂടും.
ശ്രദ്ധിക്കാൻ
- നെയ്യും സൺഫ്ലവർ ഓയിലും പകുതി വീതം എടുത്തു ചേർക്കാം.
- നെയ്യ് ചൂടോടെത്തന്നെ ഒഴിക്കണം. നെയ്യ് ചേർക്കുമ്പോൾ മാവ് പാനിൽ നിന്നും വിട്ടുവരുന്ന പാകം വരെ ചേർക്കുക.
- കടലമാവ് വറുത്തും വറുക്കാതെയും ഉണ്ടാക്കാം. പഞ്ചസാര ഒരു നൂൽ പരുവം തന്നെയായിരിക്കണം.
- അവസാനം നന്നായി പതഞ്ഞതുപോലെ കട്ടിയാവുമ്പോൾ മാത്രം പ്ലേറ്റിലേക്ക് മാറ്റുക.
- ഏലയ്ക്കാപ്പൊടി ആവശ്യമെങ്കിൽ ചേർക്കാം.
English Summary : Carrot Mysorepak Malayalam Recipe.