പ്രഭാത ഭക്ഷണത്തിന് ഗോതമ്പ് അപ്പവും രുചികരമായ കടലക്കറിയും തയാറാക്കാം. ചേരുവകൾ: ഗോതമ്പ് പൊടി - 2 കപ്പ് ചിരകിയ തേങ്ങ - 1 കപ്പ് തേങ്ങാ വെള്ളം - 1/2 കപ്പ് പഞ്ചസാര - 1 ടേബിൾസ്പൂൺ വെള്ളം - 2 കപ്പ് ഉപ്പ് - പാകത്തിന് പാചകവിധി: ഉപ്പ് ഒഴികെ ബാക്കി ചേരുവകൾ ഒരു മിക്സിയുടെ ജാറിൽ എടുത്ത് നല്ലതുപോലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രഭാത ഭക്ഷണത്തിന് ഗോതമ്പ് അപ്പവും രുചികരമായ കടലക്കറിയും തയാറാക്കാം.

ADVERTISEMENT

ചേരുവകൾ:

  • ഗോതമ്പ് പൊടി  - 2 കപ്പ്
  • ചിരകിയ തേങ്ങ - 1 കപ്പ്
  • തേങ്ങാ വെള്ളം - 1/2 കപ്പ്
  • പഞ്ചസാര - 1 ടേബിൾസ്പൂൺ
  • വെള്ളം - 2 കപ്പ്
  • ഉപ്പ് -  പാകത്തിന്

പാചകവിധി:

ADVERTISEMENT

  • ഉപ്പ് ഒഴികെ ബാക്കി  ചേരുവകൾ  ഒരു മിക്സിയുടെ ജാറിൽ എടുത്ത് നല്ലതുപോലെ അരച്ചെടുക്കുക.
  • അരച്ച മാവ് ഒരു പാത്രത്തിലേക്ക് മാറ്റി 10 മുതൽ 12 മണിക്കൂർ വരെ പുളിക്കാൻ വയ്ക്കുക.
  • പാകത്തിന് ഉപ്പ് ചേർത്ത് ഒരു അപ്പ ചട്ടി ചൂടാക്കി ഒാരോ തവി മാവൊഴിച്ച് അപ്പം ചുട്ടെടുക്കുക.

കടലക്കറി

ADVERTISEMENT

ചേരുവകൾ

  • കടല - 1 കപ്പ്
  • സവാള - 2 
  • തക്കാളി - 1
  • ഇഞ്ചി - 1 ഇഞ്ച്
  • വെളുത്തുള്ളി - 5 അല്ലി
  • ഏലക്ക - 2
  • ഗ്രാമ്പൂ - 2
  • പെരുംജീരകം - 1/2 ടീസ്പൂൺ
  • പട്ട പൊടിച്ചത് - 1/4 ടീസ്പൂൺ
  • കുരുമുളക് പൊടിച്ചത് - 1/4 ടീസ്പൂൺ
  • മുളകുപൊടി - 1 ടീസ്പൂൺ
  • മല്ലിപ്പൊടി - 2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • വറ്റൽ മുളക് - 2
  • കടുക് - 1/2 ടീസ്പൂൺ
  • കറിവേപ്പില - കുറച്ച്
  • ബേ ലീഫ്  - 1
  • എണ്ണ - 2 ടേബിൾസ്പൂൺ
  • വെള്ളം - 2  കപ്പ്
  • ഉപ്പ് – പാകത്തിന്

പാചകവിധി

  • കടല നല്ലതുപോലെ കഴുകി കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും കുതിർക്കുക.
  • ഒരു പ്രഷർ കുക്കറിൽ കുതിർത്ത കടല നീളത്തിൽ അരിഞ്ഞ ഒരു സവാള,  ബേ ലീഫ്, ഉപ്പ്,   2 കപ്പ് വെള്ളം എന്നിവ ചേർത്ത്  6 മുതൽ 8 വിസിൽ വരുന്നതുവരെ വേവിക്കുക.
  • ഒരു ഫ്രൈയിങ് പാനിൽ ഒരു ടേബിൾസ്പൂൺ എണ്ണ ചൂടാക്കുക.
  • ഗ്രാമ്പു, ഏലക്ക, പെരുംജീരകം  എന്നിവ ചേർക്കുക. ശേഷം സവാള, ഇഞ്ചി, വെളുത്തുള്ളി  എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റുക.
  • കുറച്ച് കറിവേപ്പില ചേർക്കുക.
  • സവാളയുടെ   നിറം മാറുമ്പോൾ തക്കാളി ചേർക്കുക, പാകത്തിന്  ഉപ്പ് ചേർത്ത് വഴറ്റുക. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, പട്ട പൊടിച്ചത്, കുരുമുളക് പൊടിച്ചത്  എന്നിവ ചേർത്ത്  പച്ചമണം മാറുന്നതുവരെ വഴറ്റുക.
  • തണുത്തതിനുശേഷം    അരച്ചെടുക്കുക.
  • പാനിൽ അര ടേബിൾസ്പൂൺ എണ്ണ കൂടി ഒഴിച്ച്  അരച്ചു വച്ച മസാല ചെറുതീയിൽ  രണ്ട് മിനിറ്റ് വഴറ്റുക.
  • വേവിച്ച കടലിൽനിന്ന് കുറച്ചു എടുത്ത് നല്ലതുപോലെ  അരച്ചെടുക്കുക.
  • അതും മസാല കൂട്ടിലേക്ക് ചേർക്കുക.
  • ബാക്കി  കടലയും  ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കുക.
  • അടച്ചുവച്ച് ഏകദേശം മൂന്നു  മിനിറ്റ്  ചെറുതീയിൽ തിളപ്പിക്കുക.
  • ഒരു ചെറിയ പാനിൽ  അര ടേബിൾസ്പൂൺ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. രണ്ട് വറ്റൽ മുളകും കുറച്ച് കറിവേപ്പിലയും ചേർക്കുക. 
  • കറിയിൽ ചേർത്ത് നന്നായി ഇളക്കി ഉപയോഗിക്കാം.

English Summary : Wheat Appam with Kadala Curry for Breakfast.