റസ്റ്ററന്റിൽ കിട്ടുന്ന അതേ രുചിയുള്ള ബട്ടർ ചിക്കൻ
Mail This Article
×
നല്ല രുചിയിൽ റസ്റ്ററന്റിൽ കിട്ടുന്ന ബട്ടർ ചിക്കൻ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- മസാല പുരട്ടാൻ
- ചിക്കൻ ( എല്ലില്ലാത്തത് )- 400 ഗ്രാം
- ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1 ടേബിൾസ്പൂൺ
- കാശ്മീരി മുളകുപൊടി - 1 ടേബിൾസ്പൂൺ
- ഉപ്പ് - പാകത്തിന്
വഴറ്റാൻ
- ഓയിൽ - 4 ടേബിൾസ്പൂൺ
- സവാള - 2 ഇടത്തരം വലുപ്പമുള്ളത്
- വെണ്ണ - 1 ടേബിൾസ്പൂൺ
- ഇഞ്ചിവെളുത്തുള്ളി അരച്ചത്- 1 ടേബിൾസ്പൂൺ
- അണ്ടിപ്പരിപ്പ് - 10 എണ്ണം
- തക്കാളി - 2 ഇടത്തരം
- ഗരംമസാല - 1/4 ടീസ്പൂൺ
- കാശ്മീരി മുളകുപൊടി - 1 ടേബിൾസ്പൂൺ
- പഞ്ചസാര - 1 ടീസ്പൂൺ
- ഉണങ്ങിയ ഉലുവയില - 1 ടീസ്പൂൺ
- കുക്കിങ് ക്രീം - 1 ടേബിൾസ്പൂൺ
- ഉപ്പ് - പാകത്തിന്
തയാറാക്കുന്നവിധം
ചിക്കൻ കുറച്ച് മുളകുപൊടിയും ഇഞ്ചിവെളുത്തുള്ളി അരച്ചതും ഉപ്പും ചേർത്ത് പുരട്ടി വയ്ക്കണം.
ഒരു അരമണിക്കൂർ കഴിഞ്ഞാൽ കുറച്ച് ഓയിലിൽ വറുത്തെടുക്കാം. ശേഷം ഒരു പാൻ ചൂടാക്കി അതിൽ ചെറുതായി മുറിച്ച സവാളയും ഇഞ്ചിവെളുത്തുള്ളി അരച്ചതും അണ്ടിപരിപ്പും തക്കാളിയും ഗരംമസാല പൊടിയും കാശ്മീരിമുളകുപൊടിയും ഉപ്പും കുറച്ച് പഞ്ചസാരയും ചേർത്ത് വഴറ്റാം. വഴറ്റിയെടുത്ത ഈ മസാല ചൂടാറിയ ശേഷം നന്നായി അരയ്ക്കാം.
ഇത് ഒരു പാനിൽ ഒഴിച്ച് വറുത്തെടുത്ത ചിക്കനും കുറച്ച് കുക്കിങ് ക്രീമും ഉണങ്ങിയ ഉലുവയിലയും ചേർത്ത് ഇളക്കാം.
English Summary : Restaurant style butter chicken.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.