കഞ്ഞിക്കും ചോറിനും ചപ്പാത്തിക്കും കൂടെ കഴിക്കാൻ പറ്റുന്ന ഒരു പുഴുക്ക് തേങ്ങ അരക്കാതെ തയാറാക്കാം. ഏത് കിഴങ്ങു വർഗങ്ങളും ചേർക്കാം. ഉരുളക്കിഴങ്ങു ചേർക്കാറില്ല. പുഴുക്കിന് വേണ്ട ചേരുവകൾ : വൻപയർ - അരകപ്പ് (125 ഗ്രാം) നേന്ത്രക്കായ (വാഴയ്ക്ക) - 1 ചേന-50 - 100 ഗ്രാം കുമ്പളങ്ങ/വെള്ളരിക്ക - 50 - 100

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഞ്ഞിക്കും ചോറിനും ചപ്പാത്തിക്കും കൂടെ കഴിക്കാൻ പറ്റുന്ന ഒരു പുഴുക്ക് തേങ്ങ അരക്കാതെ തയാറാക്കാം. ഏത് കിഴങ്ങു വർഗങ്ങളും ചേർക്കാം. ഉരുളക്കിഴങ്ങു ചേർക്കാറില്ല. 

ADVERTISEMENT

പുഴുക്കിന് വേണ്ട ചേരുവകൾ :

  • വൻപയർ - അരകപ്പ് (125 ഗ്രാം)
  • നേന്ത്രക്കായ (വാഴയ്ക്ക) - 1
  • ചേന-50 - 100 ഗ്രാം 
  • കുമ്പളങ്ങ/വെള്ളരിക്ക - 50 - 100 ഗ്രാം
  • തേങ്ങ - 1/2 പിടി (ഒന്നര കപ്പ്‌ )
  • ഉപ്പ് – ആവശ്യത്തിന് 
  • കറിവേപ്പില  - കുറച്ച് 
  • വെളിച്ചെണ്ണ - 1-2 സ്പൂൺ
  • മുളക് പൊടി - ഒന്നര സ്പൂൺ (എരിവ് അനുസരിച്ചു എടുക്കാം)
  • മഞ്ഞൾപൊടി - അരസ്പൂൺ 

തയാറാക്കുന്ന വിധം

  • വൻപയർ (വെള്ളപ്പയർ) കുക്കറിൽ  ഇട്ട്  5-6 കപ്പ്‌ വെള്ളം ഒഴിച്ച്  6-7വിസിൽ വരെ വേവിക്കുക.
  • കഷ്ണങ്ങൾ ചതുരത്തിൽ മുറിച്ച് ചേർത്ത് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.
  • കഷ്ണങ്ങൾ മുങ്ങികിടക്കാൻ പാകത്തിൽ വെള്ളം  ഒഴിക്കണം.
  • വെന്തശേഷം കറിവേപ്പില തേങ്ങ – വെളിച്ചെണ്ണ എന്നിവ ചേർത്ത് മിക്സ്‌ ചെയ്യുക 

തിരുവാതിര ഏകാദശി പുഴുക്കിൽ ഉള്ളി, വെളുത്തുള്ളി എന്നിവ ചേർക്കാറില്ല.

ADVERTISEMENT

ഗോതമ്പ്  കഞ്ഞിക്ക്

ചേരുവകൾ :

  • ഗോതമ്പ്  - 1കപ്പ്‌ (250 ഗ്രാം)
  • തേങ്ങ - ഒന്നര കപ്പ്‌ 
  • ഉപ്പ്
  • വെള്ളം – 5-6 കപ്പ്

തയാറാക്കുന്ന വിധം

  • ഗോതമ്പ് അരി കഴുകി കുറച്ചു നേരം വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ശേഷം കുക്കറിൽ ഇട്ടു വെള്ളം ഒഴിച്ച് ഉപ്പ് ഇട്ട് 4-5 വിസിൽ വരെ വേവിക്കുക. 
  • ആവശ്യത്തിന് അനുസരിച്ചു ചൂടുവെള്ളം ഒഴിച്ച് ലൂസ് പരുവത്തിലാക്കാം. തേങ്ങ ചേർത്ത് യോജിപ്പിക്കുക.
ADVERTISEMENT

Note: വൻപയർ പെട്ടെന്ന് വെന്തു കിട്ടാൻ ഒരു സ്പൂൺ വെളിച്ചെണ്ണയും ഉപ്പും ചേർത്ത് വേവിക്കാം. തേങ്ങ എത്ര ചേർക്കുന്നോ അതിനനുസരിച്ചു രുചി കൂടും. 

ചേന തുടങ്ങി പുഴുക്കിൽ ഏത് കിഴങ്ങു വർഗ്ഗങ്ങളും ചേർക്കാം. 

English Summary : Traditional Recipe for Thiruvathira.