നല്ല മൊരിഞ്ഞ പൂരിയും ഉരുളക്കിഴങ്ങ് കറിയും കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാവില്ല. സാധാരണ പൂരിയിൽ നിന്നും വ്യത്യസ്തമായി കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന രുചിയിൽ നെയ് പൂരിയും ഉരുളക്കിഴങ്ങ് മസാല കറിയും. കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാനും വളരെ നല്ലതാണ്. ഏറെനേരം ഫ്രഷ് ആയി ഇരിക്കും. നെയ്യ് പൂരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല മൊരിഞ്ഞ പൂരിയും ഉരുളക്കിഴങ്ങ് കറിയും കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാവില്ല. സാധാരണ പൂരിയിൽ നിന്നും വ്യത്യസ്തമായി കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന രുചിയിൽ നെയ് പൂരിയും ഉരുളക്കിഴങ്ങ് മസാല കറിയും. കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാനും വളരെ നല്ലതാണ്. ഏറെനേരം ഫ്രഷ് ആയി ഇരിക്കും..

നെയ്യ് പൂരി തയാറാക്കാൻ ആവശ്യമുള്ള 

ADVERTISEMENT

ചേരുവകൾ

  • മൈദ - 3 കപ്പ്
  • നെയ്യ് - 3 ടേബിൾ സ്പൂൺ
  • പുളിയില്ലാത്ത തൈര് - അര കപ്പ്
  • ഉപ്പ് - ഒരു ടീസ്പൂൺ
  • പഞ്ചസാര - ഒരു ടീസ്പൂൺ
  • വെള്ളം - ആവശ്യത്തിന്
  • എണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

മൈദയിൽ നെയ്യ്, ഉപ്പ് ,പഞ്ചസാര ഇവ ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക. (മൈദയ്ക്ക് പകരം ഗോതമ്പുപൊടി  ഉപയോഗിക്കാം. ഗോതമ്പു പൊടിയും മൈദയും ചേർത്ത് വേണമെങ്കിലും തയാറാക്കാം).

ADVERTISEMENT

ഇതിലേക്ക് തൈരും ആവശ്യത്തിന് വെള്ളവും ചേർത്ത് ചപ്പാത്തി മാവിന്റെ പരുവത്തിൽ 10 മിനിറ്റ് കുഴച്ചെടുക്കുക.

അല്പം എണ്ണ തടവിയ ശേഷം അടച്ചു ഒരു മണിക്കൂർ മാറ്റി വയ്ക്കുക.

തയാറാക്കിയ മാവിൽനിന്നും ചെറിയ നാരങ്ങ വലിപ്പത്തിലുള്ള  ഉരുളകൾ എടുത്ത് കനം കുറച്ച് പരത്തി തിളച്ച എണ്ണയിൽ വറുത്തു കോരുക.

ADVERTISEMENT

ഉരുളക്കിഴങ്ങ് മസാല കറി

ചേരുവകൾ

  • ഉരുളക്കിഴങ്ങ് - 4
  • സവാള - 2
  • ഇഞ്ചി അരിഞ്ഞത് - ഒരു ടേബിൾസ്പൂൺ
  • പച്ചമുളക് - 2
  • എണ്ണ - 3 ടേബിൾ സ്പൂൺ
  • ജീരകം - ഒരു ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി - രണ്ട് ടീസ്പൂൺ
  • മല്ലിപ്പൊടി - രണ്ട് ടീസ്പൂൺ
  • ഗരം മസാല - അര ടീസ്പൂൺ
  • തക്കാളി - 1 വലുത്
  • വെള്ളം - 2 കപ്പ്
  • ഉപ്പ് - ആവശ്യത്തിന്
  • മല്ലിയില - ഒരു പിടി

തയാറാക്കുന്ന വിധം

  • ഉരുളക്കിഴങ്ങ് ആവശ്യത്തിനു വെള്ളം ചേർത്ത് പ്രഷർകുക്കറിൽ അഞ്ചു വിസിൽ വരുന്നതു വരെ വേവിക്കുക.
  • നന്നായി വെന്ത ഉരുളക്കിഴങ്ങ് തൊലി മാറ്റിയ ശേഷം ഉടച്ചെടുക്കുക.
  • ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി ജീരകം വറുക്കുക.
  • ഇതിലേക്ക് കൊത്തിയരിഞ്ഞ സവാള, ഇഞ്ചി, പച്ചമുളക് ഇവ ചേർത്ത് എണ്ണ തെളിയുന്നതുവരെ വഴറ്റുക.
  • മസാല പൊടികൾ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക.
  • ചെറുതായി അരിഞ്ഞ തക്കാളി ചേർക്കുക. തക്കാളി നന്നായി വെന്തു ഉടഞ്ഞു തുടങ്ങുമ്പോൾ രണ്ടു കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് 10 മിനിറ്റ് അടച്ചുവച്ച് തിളപ്പിക്കുക.
  • ഉടച്ച ഉരുളക്കിഴങ്ങ് കഷ്ണങ്ങളും ചേർത്ത് നന്നായി യോജിപ്പിക്കുക.
  • നന്നായി തിളച്ചു കഴിയുമ്പോൾ തീ ഓഫ് ചെയ്ത്  മല്ലിയില വിതറുക. 

English Summary : Ghee Poori with Easy Potato Curry.