ഏത്തപ്പഴവും നെയ്യും ശർക്കരയും ചേർത്തൊരു ടേസ്റ്റി ഹൽവ
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന മധുരപലഹാരമാണ് ഹൽവ, സ്വാദുള്ള ഹൽവ വളരെ കുറച്ചു ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ: നേന്ത്രപ്പഴം - 4 എണ്ണം നെയ്യ് - 6 ടീസ്പൂൺ ശർക്കരപ്പാനി – 300 ഗ്രാം (കാൽകപ്പ് വെള്ളം ചേർത്ത് ഉരുക്കിയത്) ഏലക്ക പൊടിച്ചത് - ആവശ്യത്തിന് കശുവണ്ടി -

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന മധുരപലഹാരമാണ് ഹൽവ, സ്വാദുള്ള ഹൽവ വളരെ കുറച്ചു ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയാറാക്കാം.
ചേരുവകൾ:
- നേന്ത്രപ്പഴം - 4 എണ്ണം
- നെയ്യ് - 6 ടീസ്പൂൺ
- ശർക്കരപ്പാനി – 300 ഗ്രാം (കാൽകപ്പ് വെള്ളം ചേർത്ത് ഉരുക്കിയത്)
- ഏലക്ക പൊടിച്ചത് - ആവശ്യത്തിന്
- കശുവണ്ടി - ആവശ്യത്തിന്
തയാറാക്കുന്ന വിധം
നന്നായി പഴുത്ത നേന്ത്രപ്പഴം ഒന്ന് പുഴുങ്ങി എടുത്തതിനുശേഷം തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് നന്നായി അരച്ചെടുക്കുക.
ഒരു പാൻ അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് 3 ടീ സ്പൂൺ നെയ്യ് ഒഴിച്ച് കശുവണ്ടി വറുത്തെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റാം.
ഇനി ബാക്കിയുള്ള നെയ്യിലേക്ക് അരച്ചെടുത്ത ഏത്തപ്പഴം ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം.
ഇനി ഇതിലേക്ക് ഉരുക്കി അരിച്ചെടുത്ത് ശർക്കരപ്പാനി ചേർത്ത് നന്നായി ഇളക്കി കൊടുക്കാം.
ഒരുവിധം കട്ടിയായി വരുമ്പോൾ ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് വീണ്ടും ഇളക്കി കൊടുക്കാം.
വീണ്ടും കട്ടിയായി വരുമ്പോൾ നെയ്യൊഴിച്ച് യോജിപ്പിക്കാം. ഇതിലേക്ക് ഏലയ്ക്കാപ്പൊടി, കശുവണ്ടി എന്നിവ ചേർക്കാം.
പാത്രത്തിൽ നിന്നും വിട്ടുവരുന്ന പാകത്തിൽ നെയ്യ് തടവിയ ഒരു പാത്രത്തിൽ തണുക്കാനായി മാറ്റിവയ്ക്കാം.
തണുത്തതിനു ശേഷം മുറിച്ച് പ്ലേറ്റിലേക്കു മാറ്റാം.
English Summary : Perfect Banana Halwa Recipe.