സിംപിൾ നാടൻ ചിക്കൻ കറി തേങ്ങ ഇല്ലാതെ വറത്തു അരച്ചത്
തേങ്ങ ഇല്ലാതെ നാടൻ ചിക്കൻ കറി കുക്കറിൽ പെട്ടെന്ന് തയാറാക്കാം. ചേരുവകൾ ചിക്കൻ - 900 ഗ്രാം സവാള - 1-2 ചെറിയ ഉള്ളി - 15 വെളുത്തുള്ളി - 15 ഇഞ്ചി- ഒരു വലിയ കഷ്ണം ഗ്രാമ്പു - 3 ഏലക്കായ - 2 മല്ലിപ്പൊടി - മൂന്നര സ്പൂൺ (ചെറിയ സ്പൂൺ) മുളകുപൊടി - 1-2 സ്പൂൺ മഞ്ഞൾപ്പൊടി - കാൽ സ്പൂൺ ഉപ്പ് -

തേങ്ങ ഇല്ലാതെ നാടൻ ചിക്കൻ കറി കുക്കറിൽ പെട്ടെന്ന് തയാറാക്കാം.
ചേരുവകൾ
- ചിക്കൻ - 900 ഗ്രാം
- സവാള - 1-2
- ചെറിയ ഉള്ളി - 15
- വെളുത്തുള്ളി - 15
- ഇഞ്ചി- ഒരു വലിയ കഷ്ണം
- ഗ്രാമ്പു - 3
- ഏലക്കായ - 2
- മല്ലിപ്പൊടി - മൂന്നര സ്പൂൺ (ചെറിയ സ്പൂൺ)
- മുളകുപൊടി - 1-2 സ്പൂൺ
- മഞ്ഞൾപ്പൊടി - കാൽ സ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- വെളിച്ചെണ്ണ - 3-4 സ്പൂൺ
- കറിവേപ്പില - കുറച്ച്
- മല്ലിയില – കുറച്ച്
- കുരുമുളക് പൊടി - അരസ്പൂൺ
- ചിക്കൻ മസാല - 1-2 സ്പൂൺ
- കറുവപ്പട്ട - ചെറിയ കഷ്ണം
തയാറാക്കുന്ന വിധം
- ഒരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് ചെറിയ ഉള്ളി വഴറ്റുക. ശേഷം മല്ലിപ്പൊടി, മുളകുപൊടി, കുരുമുളക് പൊടി, ഗ്രാമ്പു, ഏലക്കായ, കറുവപ്പട്ട എന്നിവ കൂടെ നല്ലോണം വറക്കുക.
- ആറിയ ശേഷം അരയ്ക്കുക
- ഒരു പ്രഷർ കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് സവാള വഴറ്റി അരച്ചത് എല്ലാം ഓരോന്നായി ചേർത്ത് വഴറ്റി ചിക്കൻ കൂടെ ചേർത്ത് നല്ലോണം വഴറ്റി ആവശ്യത്തിന് ഉപ്പ് കൂടെ ചേർത്ത് 2-3 വിസിൽ വരെ വേവിക്കുക.
- വേണമെങ്കിൽ മാത്രം കുറച്ചു ഒഴിച്ച് വേവിക്കുക.ശേഷം വെളിച്ചെണ്ണ കറിവേപ്പില മല്ലിയില കൂടെ ചേർത്ത് ഇളക്കുക.
English Summary : Chicken Curry Without Coconut.