വറുത്ത ചിക്കനും അരച്ച മസാലയും ചേര്‍ത്തു സ്പെഷല്‍ ചിക്കന്‍ കറി
നല്ല രുചിയുള്ള ഈ ചിക്കന്‍ കറി തേങ്ങാപ്പാലും തേങ്ങ വറുത്തരച്ചതുമൊന്നുമില്ലാതെ തയാറാക്കാം. അപ്പത്തിനും ചോറിനും ചപ്പാത്തിക്കും എല്ലാം ഈ കറി പെര്‍ഫെക്ട് കോമ്പിനേഷനാണ്. ചേരുവകൾ • ചിക്കൻ - 1. 200 • മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ • കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ • മല്ലി പൊടി - 3 ടീസ്പൂൺ • ചിക്കന്‍

നല്ല രുചിയുള്ള ഈ ചിക്കന്‍ കറി തേങ്ങാപ്പാലും തേങ്ങ വറുത്തരച്ചതുമൊന്നുമില്ലാതെ തയാറാക്കാം. അപ്പത്തിനും ചോറിനും ചപ്പാത്തിക്കും എല്ലാം ഈ കറി പെര്‍ഫെക്ട് കോമ്പിനേഷനാണ്.
ചേരുവകൾ
• ചിക്കൻ - ഒരു കിലോഗ്രാം
• മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
• കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ
• മല്ലി പൊടി - 3 ടീസ്പൂൺ
• ചിക്കന്‍ മസാലപൊടി - 3 ടീസ്പൂൺ
• സവാള - 2 വലുത്
• പച്ചമുളക് - 2 എണ്ണം
• ഇഞ്ചി - 1 ഇഞ്ച് വലിപ്പത്തില്‍
• വെളുത്തുള്ളി - 4-5 എണ്ണം
• തക്കാളി - 1 എണ്ണം
• കറിവേപ്പില - 2-3 തണ്ട്
• വെളിച്ചെണ്ണ - 6-7 ടേബിള്‍സ്പൂണ്‍
• ഉപ്പ് - ആവശ്യത്തിന്
• വെള്ളം - 1 1/2 - 2 കപ്പ്
തയാറാക്കുന്ന വിധം :
• ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി കഴുകി വെള്ളം വാര്‍ന്ന ശേഷം 1/4 ടീസ്പൂൺ മഞ്ഞൾ പൊടിയും 1 ടീസ്പൂൺ കാശ്മീരി മുളകുപൊടിയും ഉപ്പും പുരട്ടി 1/2 മണിക്കൂര്‍ മാറ്റി വയ്ക്കുക.
• മല്ലി പൊടിയും ചിക്കന്‍ മസാലപൊടിയും 1/4 കപ്പ് വെള്ളമൊഴിച്ച് കുതിര്‍ത്ത് വെക്കുക
• ഇനി ഒരു പാനിൽ 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി ചിക്കന്‍ ചേര്‍ത്ത് മീഡിയം തീയില്‍ 5-6 മിനിറ്റ് ഫ്രൈ ചെയ്ത് മാറ്റി വയ്ക്കുക.
• വീണ്ടും പാനില്‍ വെളിച്ചെണ്ണ ചൂടാക്കി, സവാള ചേർത്ത് സ്വർണ്ണനിറമാകുന്നതുവരെ വഴറ്റുക. അതിനുശേഷം ഇതിലെ 1/4 ഭാഗം കുതിര്‍ത്ത് വച്ച മസാലപ്പൊടിയില്‍ ചേര്‍ത്ത് ഒട്ടും തരിയില്ലാതെ നല്ല മയത്തില്‍ അരച്ചെടുക്കുക.
• പാനിലുള്ള ബാക്കി സവാളയിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും നടുവെ കീറിയ പച്ചമുളകും ചേർത്ത് പച്ച മണം പോകുന്നതുവരെ നന്നായി വഴറ്റുക.
• ഇനി ഇതിലേക്ക് മഞ്ഞൾപൊടിയും കാശ്മീരി മുളകുപൊടിയും കറിവേപ്പിലയും അരച്ചെടുത്ത മസാലയും കൂടി ചേര്‍ത്ത്, നന്നായി വഴന്ന് വരുമ്പോള്‍ അടിച്ചെടുത്ത തക്കാളി കൂടി ചേര്‍ത്ത് വഴറ്റുക.
• ശേഷം വെള്ളവും ഉപ്പും ചേര്‍ത്ത് തിളച്ച് തുടങ്ങുമ്പോള്‍ വറുത്തെടുത്ത ചിക്കൻ ചേർത്ത് വേവിച്ചെടുക്കുക.
• ഇനി കടുകും കറിവേപ്പിലയും പച്ചമുളകും വെളിച്ചെണ്ണയില്‍ താളിച്ച് ചേർത്താല്‍ നല്ല രുചിയുള്ള ചിക്കൻ കറി തയാര്‍.
English Summary : Tasty and Easy Chicken Curry Recipe in Malayalam.