ദോശയ്ക്കും ഇഡ്ഡലിക്കും കൂട്ടാം ഈ കപ്പ സ്റ്റ്യൂ, ഉഗ്രൻ സ്വാദ്
ഇഡ്ഡലി, ദോശ, ചപ്പാത്തി എന്നിവയുടെ കൂടെ ഒരു കിടിലൻ കപ്പ സ്റ്റ്യൂ /പൂള ഇഷ്ടു ആയാലോ.. ചേരുവകൾ കപ്പ /പൂള /കൊള്ളി - 2 എണ്ണം സവാള - 1 എണ്ണം ഇഞ്ചി - 1 ചെറിയ കഷ്ണം പച്ചമുളക് - 3 അല്ലെങ്കിൽ 4 എണ്ണം നാളികേര പാൽ (കട്ടി പാൽ ) - 1 കപ്പ് വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ കറിവേപ്പില - കുറച്ച് ഉപ്പ് -

ഇഡ്ഡലി, ദോശ, ചപ്പാത്തി എന്നിവയുടെ കൂടെ ഒരു കിടിലൻ കപ്പ സ്റ്റ്യൂ /പൂള ഇഷ്ടു ആയാലോ..
ചേരുവകൾ
- കപ്പ /പൂള /കൊള്ളി - 2 എണ്ണം
- സവാള - 1 എണ്ണം
- ഇഞ്ചി - 1 ചെറിയ കഷ്ണം
- പച്ചമുളക് - 3 അല്ലെങ്കിൽ 4 എണ്ണം
- നാളികേര പാൽ (കട്ടി പാൽ ) - 1 കപ്പ്
- വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
- കറിവേപ്പില - കുറച്ച്
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
കപ്പ നന്നായി കഴുകി തൊലി കളഞ്ഞു ചെറുതാക്കി നുറുക്കി പ്രഷർ കുക്കറിൽ ഇടുക. അതിലേക്കു സവാള നീളത്തിൽ അരിഞ്ഞത് പച്ചമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക. അതിലേക്കു കപ്പ കഷ്ണത്തിന് ഒപ്പത്തിൽ വെള്ളം കൂടി ചേർത്ത് ഉയർന്ന തീയിൽ വച്ചു 2 വിസിൽ വരുന്ന വരെ വേവിക്കുക. അതിനുശേഷം ഇഞ്ചി ചെറിയ കഷ്ണങ്ങൾ ആക്കി ചേർത്ത് ഒന്ന് തിളപ്പിക്കുക. അതിലേക്കു നാളികേരത്തിന്റെ കട്ടി പാൽ ചേർത്ത് ഇളക്കി തീ അണയ്ക്കുക. അതിലേക്കു കറിവേപ്പിലയും വെള്ളിച്ചെണ്ണയും ചേർത്തിളക്കുക. ദോശ, ഇഡ്ഡലി, ചപ്പാത്തി എന്നിവയുടെ കൂടെ കിടിലൻ രുചിയാണ്.
English Summary : Side dish for dosa, idli, chappathi.