അരി കുതിർത്തു വയ്ക്കാനും അരച്ച് വയ്ക്കാനും മറന്നെങ്കിൽ ഇനി പേടിക്കണ്ട, റവ കൊണ്ട് 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ദോശ ഉണ്ടാക്കാം. ചേരുവകൾ 1. റവ - 1 കപ്പ്‌ 2. ഗോതമ്പു പൊടി - 1/4 കപ്പ്‌ 3. കടലപ്പൊടി - 1 ടേബിൾസ്പൂൺ 4. പഞ്ചസാര - 1 ടീസ്പൂൺ 5. തൈര് - 1/2 കപ്പ്‌ 6. ഉപ്പ് 7. വെള്ളം തയാറാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരി കുതിർത്തു വയ്ക്കാനും അരച്ച് വയ്ക്കാനും മറന്നെങ്കിൽ ഇനി പേടിക്കണ്ട, റവ കൊണ്ട് 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ദോശ ഉണ്ടാക്കാം.

ചേരുവകൾ

ADVERTISEMENT

1. റവ - 1 കപ്പ്‌
2. ഗോതമ്പു പൊടി - 1/4 കപ്പ്‌
3. കടലപ്പൊടി - 1 ടേബിൾസ്പൂൺ
4. പഞ്ചസാര - 1 ടീസ്പൂൺ
5. തൈര് - 1/2 കപ്പ്‌
6. ഉപ്പ്
7. വെള്ളം

തയാറാക്കുന്ന വിധം

  • മിക്സിയുടെ ജാറിൽ റവ, ഗോതമ്പുപൊടി, കടലപ്പൊടി എന്നിവ ഇട്ട് നന്നായി പൊടിച്ചെടുക്കുക.
  • അത് ഒരു പാത്രത്തിലേക്കു മാറ്റി പഞ്ചസാര, ഉപ്പ്, തൈര് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
  • അതിനുശേഷം വെള്ളം കുറച്ചു കുറച്ചായി ഒഴിച്ച് ഒട്ടും കട്ട ഇല്ലാതെ ദോശ മാവ് പരുവത്തിൽ കലക്കി എടുക്കുക. ഒരു 10 മിനിറ്റ് അടച്ചു വയ്ക്കുക.
  • ദോശക്കല്ല് നല്ല ഉയർന്ന തീയിൽ ചൂടാക്കി കുറച്ചു വെള്ളം തളിച്ചു കോട്ടൺ തുണിയോ, ടിഷ്യൂവോ ഉപയോഗിച്ചു ഒന്ന് തുടയ്ക്കുക. 
  • അതിനുശേഷം ഒരു തവി മാവ് ഒഴിച്ച് നല്ല മിനുസമായി പരത്തുക. അതിനുമുകളിൽ കുറച്ചു എണ്ണ പുരട്ടി കൊടുക്കുക. മൊരിഞ്ഞു തുടങ്ങുമ്പോൾ മീഡിയം തീയിൽ വച്ചു മൊരിച്ചെടുക്കുക. 
  • ഒന്ന് മറച്ചിട്ട് ഒരു സെക്കന്റ്‌ വച്ചു ദോശക്കല്ലിൽ നിന്നും എടുക്കാം. 
  • വീണ്ടും ദോശ പരത്തുമ്പോൾ നേരത്തെ ചെയ്തതു പോലെ ഉയർന്ന തീയിൽ വച്ചു വെള്ളം തളിച്ചു തുടച്ചിട്ട് വേണം പരത്താൻ. 
  • മൊരിഞ്ഞു തുടങ്ങുമ്പോൾ വീണ്ടും മീഡിയം തീയിൽ വയ്ക്കണം. 
ADVERTISEMENT

English Summary : Crispy Rava Dosa for Breakfast.