വൈകുന്നേരത്തെ ചായയ്ക്കൊപ്പം ടേസ്റ്റി അവൽ കട്ലറ്റ്
അവലും ഉരുളക്കിഴങ്ങും ചേർത്തൊരു ടേസ്റ്റി കട്ലറ്റ് വളരെ രുചികരമായി തയാറാക്കാം. ചേരുവകൾ അവൽ – 1കപ്പ് ഉരുളക്കിഴങ്ങ് – 3 സവാള – 1 പച്ചമുളക് – 1 ഇഞ്ചി – ഒരു ചെറിയ കഷ്ണം മല്ലിയില ചോളപ്പൊടി – 2 ടേബിൾ സ്പൂൺ അരിപ്പൊടി – 2 ടേബിൾ സ്പൂൺ ബ്രഡ് പൊടി എണ്ണ ഉപ്പ് തയാറാക്കുന്ന വിധം അവൽ നന്നായി

അവലും ഉരുളക്കിഴങ്ങും ചേർത്തൊരു ടേസ്റ്റി കട്ലറ്റ് വളരെ രുചികരമായി തയാറാക്കാം.
ചേരുവകൾ
- അവൽ – 1കപ്പ്
- ഉരുളക്കിഴങ്ങ് – 3
- സവാള – 1
- പച്ചമുളക് – 1
- ഇഞ്ചി – ഒരു ചെറിയ കഷ്ണം
- മല്ലിയില
- ചോളപ്പൊടി – 2 ടേബിൾ സ്പൂൺ
- അരിപ്പൊടി – 2 ടേബിൾ സ്പൂൺ
- ബ്രഡ് പൊടി
- എണ്ണ
- ഉപ്പ്
തയാറാക്കുന്ന വിധം
- അവൽ നന്നായി കഴുകി വെള്ളം കളഞ്ഞു 5 മിനിറ്റ് മാറ്റി വച്ചതിനു ശേഷം വേവിച്ച ഉരുളക്കിഴങ്ങും ബാക്കിയുള്ള എല്ലാ ചേരുവകളും ചേർത്ത് കുഴച്ചെടുക്കുക.
- ഒരു പാത്രത്തിൽ ചോളപ്പൊടി വെള്ളം ഒഴിച്ച് കലക്കുക.
- കുഴച്ചു വച്ചിരിക്കുന്ന മിക്സ് കട്ലറ്റിന്റെ ആകൃതിയിൽ പരത്തി ചോളപ്പൊടിയിലും ബ്രഡ് പൊടിയിലും മുക്കി ചൂടായ എണ്ണയിൽ വറത്തു കോരുക.
- അവൽ കട്ലറ്റ് തയാർ.
English Summary : Aval cutlet, Easy tasty snack.