വളരെ എളുപ്പത്തിൽ റവ കൊണ്ടൊരു കിണ്ണത്തപ്പം
ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നല്‍കുന്ന ഒന്നാണ് റവ എന്ന കാര്യത്തില്‍ സംശയം വേണ്ട. റവ വിശപ്പു കുറയ്ക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ്. അതുകൊണ്ട് തന്നെ അമിതഭക്ഷണം ഒഴിവാക്കി തടി കുറയ്ക്കാൻ സഹായിക്കും. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതും എല്ലാവരും ഇഷ്ടപ്പെടുന്നതുമായ ഒരു പലഹാരമാണ് റവ

ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നല്‍കുന്ന ഒന്നാണ് റവ എന്ന കാര്യത്തില്‍ സംശയം വേണ്ട. റവ വിശപ്പു കുറയ്ക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ്. അതുകൊണ്ട് തന്നെ അമിതഭക്ഷണം ഒഴിവാക്കി തടി കുറയ്ക്കാൻ സഹായിക്കും. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതും എല്ലാവരും ഇഷ്ടപ്പെടുന്നതുമായ ഒരു പലഹാരമാണ് റവ കിണ്ണത്തപ്പം.
ചേരുവകൾ
- വറുത്ത റവ - 1 കപ്പ്
- പഞ്ചസാര - 1/2 കപ്പ്
- ഏലക്കായ - 2 എണ്ണം
- പാൽ - 1 കപ്പ്
- വെള്ളം - 3/4 കപ്പ്
- ഉപ്പ് - 1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം വിഡിയോ കാണാം
- മിക്സിയുടെ ഒരു ജാർ എടുത്ത് അതിലേക്ക് ഒരു കപ്പ് വറുത്ത റവ, അര കപ്പ് പഞ്ചസാര, രണ്ട് ഏലക്കായ എന്നിവ ചേർത്ത് നന്നായി പൊടിച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റാം.
- ഇതിലേക്ക് ഒരു കപ്പ് പാൽ ഒഴിച്ച് കട്ടകൾ ഒന്നുമില്ലാതെ ഇളക്കി എടുക്കാം.
- ഇനി ഇത് 10 മുതൽ 15 മിനിറ്റ് വരെ മൂടി വയ്ക്കാം.
- ഈ നേരം കൊണ്ട് കിണ്ണത്തപ്പം ഉണ്ടാക്കാനുള്ള പാത്രത്തിൽ വെളിച്ചെണ്ണ പുരട്ടി മാറ്റിവയ്ക്കാം.
- ഇനി മുക്കാൽ കപ്പ് വെള്ളവും കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് മാവ് നന്നായി ഇളക്കി എടുക്കാം.
- ഇനി പെട്ടെന്നുതന്നെ കിണ്ണത്തപ്പം ഉണ്ടാക്കാനുള്ള പാത്രത്തിലേക്ക് മാവ് കോരി ഒഴിക്കുക. പാത്രത്തിലേക്ക് ഒഴിക്കുന്നത് വരെ മാവ് നല്ലതുപോലെ ഇളക്കിക്കൊണ്ടിരിക്കണം, അല്ലെങ്കിൽ റവ അടിയിലേക്ക് താഴ്ന്ന് വെള്ളം മുകളിൽ നിൽക്കും.
- ഇനി ഇത് 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം.
- ചൂടാറിയശേഷം മുറിച്ച് ഉപയോഗിക്കാം.
English Summary : Rava Kinnathappam, Snack Recipe.