റവ പലഹാരം പത്ത് മിനിറ്റുകൊണ്ട് ഇഡ്ഡലിത്തട്ടിൽ വേവിച്ച് എടുക്കാം
പത്ത് മിനിറ്റിൽ ആരേയും കൊതിപ്പിക്കും രുചിയിൽ ആവിയിൽ വേവിച്ച നാലുമണി പലഹാരം. ചേരുവകൾ റവ - ഒരു കപ്പ് പഞ്ചസാര - അര കപ്പ് നെയ്യ് - 2 ടേബിൾസ്പൂൺ അണ്ടിപ്പരിപ്പ് - 7-8 ഉണക്ക മുന്തിരി - 2 ടേബിൾസ്പൂൺ മുട്ട - 3 എണ്ണം ഏലക്ക - 3 എണ്ണം ബേക്കിങ് പൗഡർ - 1/2 ടീസ്പൂൺ തയാറാക്കുന്ന വിധം • മിക്സിയുടെ ചെറിയ

പത്ത് മിനിറ്റിൽ ആരേയും കൊതിപ്പിക്കും രുചിയിൽ ആവിയിൽ വേവിച്ച നാലുമണി പലഹാരം.
ചേരുവകൾ
- റവ - ഒരു കപ്പ്
- പഞ്ചസാര - അര കപ്പ്
- നെയ്യ് - 2 ടേബിൾസ്പൂൺ
- അണ്ടിപ്പരിപ്പ് - 7-8
- ഉണക്ക മുന്തിരി - 2 ടേബിൾസ്പൂൺ
- മുട്ട - 3 എണ്ണം
- ഏലക്ക - 3 എണ്ണം
- ബേക്കിങ് പൗഡർ - 1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം
• മിക്സിയുടെ ചെറിയ ജാറിൽ റവയും പഞ്ചസാരയും നന്നായി പൊടിച്ചെടുക്കുക.
• ഒരു ഫ്രൈയിങ് പാനിൽ ഒരു ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറത്തു കോരുക.
• മിക്സിയുടെ വലിയ ജാറിലേക്കു 3 മുട്ടയും ഏലക്കായും ഒന്നര ടേബിൾസ്പൂൺ നെയ്യും നേരത്തെ പൊടിച്ചു വച്ച റവയും പഞ്ചസാരയും ചേർത്തു നന്നായി അരച്ചെടുക്കുക.
• ശേഷം ബേക്കിങ് പൗഡർ ചേർത്തു നന്നായി യോജിപ്പിക്കുക.
• ഒരു ഇഡ്ഡലിപ്പാത്രം അടുപ്പിൽ വച്ച് ആവി വരുമ്പോൾ ഇഡ്ഡലിത്തട്ടിൽ നെയ്മയം പുരട്ടിയതിനു ശേഷം മാവ് കുറേശ്ശെ ഒഴിച്ച് അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും വച്ച് അലങ്കരിക്കുക.
• ഇത് മീഡിയം ഫ്ലെയ്മിൽ 10 മിനിറ്റ് വേവിക്കുക.
English Summary : This recipe of tasty rava cake is simple and can be easily prepared.