ചായ ഇഷ്ടമല്ലാത്ത മലയാളികൾ ഉണ്ടാവില്ല. വ്യത്യസ്ത രുചിയിലും നിറത്തിലും ഉള്ള ചായയാണ് കാശ്മീരി ചായ. പിങ്ക് നിറത്തിലാണ് ഈ ചായ തയാറാക്കി എടുക്കുന്നത്. സാധാരണ നമ്മുടെ വീട്ടിൽ ഉള്ള ചേരുവകൾ തന്നെയാണ് കാശ്മീരി ചായ തയാറാക്കാനും വേണ്ടത്. ചേരുവകൾ വെള്ളം - രണ്ടര കപ്പ് ഏലക്ക - 2 ഗ്രാമ്പൂ - 2 കറുവപ്പട്ട - ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചായ ഇഷ്ടമല്ലാത്ത മലയാളികൾ ഉണ്ടാവില്ല. വ്യത്യസ്ത രുചിയിലും നിറത്തിലും ഉള്ള ചായയാണ് കാശ്മീരി ചായ. പിങ്ക് നിറത്തിലാണ് ഈ ചായ തയാറാക്കി എടുക്കുന്നത്. സാധാരണ നമ്മുടെ വീട്ടിൽ ഉള്ള ചേരുവകൾ തന്നെയാണ് കാശ്മീരി ചായ തയാറാക്കാനും വേണ്ടത്.

ADVERTISEMENT

ചേരുവകൾ

  • വെള്ളം - രണ്ടര കപ്പ് 
  • ഏലക്ക - 2 
  • ഗ്രാമ്പൂ - 2 
  • കറുവപ്പട്ട - ഒരു ചെറിയ കഷ്ണം 
  • ഗ്രീൻ ടീ ബാഗ് -3 
  • ബേക്കിങ് സോഡ - ഒരു നുള്ള് 
  • തണുത്ത വെള്ളം - ഒരു കപ്പ് 
  • പാൽ - രണ്ട് കപ്പ് 
  • പഞ്ചസാര - ആവശ്യത്തിന് 
  • ബദാം, പിസ്ത - അലങ്കരിക്കാൻ 

തയാറാക്കുന്ന വിധം

ടീ ബാഗിലെ ഗ്രീൻ ടീ ഉപയോഗിക്കുന്നതെങ്കിൽ ബാഗിൽ നിന്നും പൊട്ടിച്ച് എടുക്കുക. 

ADVERTISEMENT

രണ്ടര കപ്പ് വെള്ളത്തിൽ ഗ്രീൻ ടീ, ഏലക്ക, ഗ്രാമ്പു, കറുവപ്പട്ട, ബേക്കിങ് സോഡ ഇവ ചേർത്ത് തിളപ്പിച്ച് വറ്റിച്ച് പകുതിയാക്കുക. 

ഇതിലേക്ക് നല്ല ഐസ് തണുപ്പുള്ള വെള്ളം ചേർത്ത് വീണ്ടും തിളപ്പിച്ച് വറ്റിക്കുക. ഒരു തവി ഉപയോഗിച്ച് ഇടയ്ക്കിടെ ശക്തിയായി  കോരി ഒഴിച്ചു കൊണ്ടിരിക്കണം. 

ചായ വറ്റി ഏകദേശം ഒരു കപ്പ് ആകുമ്പോൾ തീ ഓഫ് ചെയ്തശേഷം  അങ്ങോട്ടുമിങ്ങോട്ടും ഒഴിച്ച് നന്നായി പതപ്പിക്കുക. ഇപ്പോൾ തേയിലവെള്ളം ഒരു ബീറ്റ്റൂട്ട് നിറത്തിൽ ആയിട്ടുണ്ടാവും. 

തേയില വെള്ളം അരിച്ച് പാലിലേക്ക് ചേർക്കുക. ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക. 

ADVERTISEMENT

ഇനി നന്നായി പതപ്പിച്ച് ഒഴിച്ച് എടുത്താൽ നല്ല പിങ്ക് നിറമുള്ള കാശ്മീരി ചായ തയാറായി. ചെറുതായി അരിഞ്ഞ ബദാമും പിസ്തയും വച്ച് അലങ്കരിക്കാം. 

English Summary : It has a rich, creamy and sweet taste.