അഞ്ചു മിനിറ്റിൽ ബ്രഡും പാൽപ്പൊടിയും ചേർത്ത് ഈസി ഗുലാബ് ജാമുൻ
വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന മധുര പലഹാരം. ചേരുവകൾ : ബ്രഡ് - 12 എണ്ണം പാൽപ്പൊടി - 2 സ്പൂൺ (30 ml സ്പൂൺ) പാൽ – 1 കപ്പ് പഞ്ചസാര - 1കപ്പ് വെള്ളം - 2 കപ്പ് ഏലക്ക - 6-7എണ്ണം ഓയിൽ - വറക്കാൻ ആവശ്യത്തിന് തയാറാക്കുന്ന വിധം : ബ്രഡിന്റെ ബ്രൗൺ നിറം മുറിച്ചു മാറ്റുക. വെള്ള ഭാഗം കൈ കൊണ്ട്

വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന മധുര പലഹാരം.
ചേരുവകൾ :
- ബ്രഡ് - 12 എണ്ണം
- പാൽപ്പൊടി - 2 സ്പൂൺ (30 ml സ്പൂൺ)
- പാൽ – 1 കപ്പ്
- പഞ്ചസാര - 1കപ്പ്
- വെള്ളം - 2 കപ്പ്
- ഏലക്ക - 6-7എണ്ണം
- ഓയിൽ - വറക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം :
- ബ്രഡിന്റെ ബ്രൗൺ നിറം മുറിച്ചു മാറ്റുക. വെള്ള ഭാഗം കൈ കൊണ്ട് പൊടിച്ചെടുക്കുക..അതിലേക്കു പാൽ ആവശ്യത്തിന് അനുസരിച്ച് ചേർത്തു കുഴയ്ക്കുക. അതിലേക്കു 2 സ്പൂൺ പാൽപ്പൊടി കൂടെ ചേർത്തു നന്നായി കുഴച്ചു കുറച്ച് നേരം വയ്ക്കുക.
- അടി കട്ടിയുള്ള ഒരു പാത്രത്തിൽ 1 കപ്പ് പഞ്ചസാര ചേർത്ത് 2 കപ്പ് വെള്ളവും 6-7 ഏലക്കായയും ചേർത്ത് പാനിയാക്കുക. നന്നായി കയ്യിൽ ഒട്ടുന്ന പാകത്തിൽ തയാറാക്കണം.
- ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കുതിർത്തു വച്ച ബ്രെഡ് ഓരോന്നായി ഉരുട്ടി എടുത്തു ചൂടായ എണ്ണയിൽ ഇട്ട് വറത്തു കോരി ചൂടുള്ള പാനിയിലേക്ക് ഇടുക. മിനിമം അരമണിക്കൂർ വയ്ക്കുക. കൂടുതൽ വച്ചാൽ നന്നായി സോഫ്റ്റ് ആവും. പഞ്ചസാര പാനിയിൽ മുങ്ങി നിക്കുന്ന രീതിയിൽ വേണം കുതിർത്തു വയ്ക്കാൻ.
English Summary : Easy Bread Milk Powder Gulab Jamun.