കോളിഫ്ലവർ 65, നോൺവെജ് രുചിയിൽ
കോളിഫ്ലവർ ചേർത്തു നോൺവെജ് രുചിയിൽ ധാരാളം വിഭവങ്ങൾ തയാറാക്കി എടുക്കാൻ പറ്റും. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന കോളിഫ്ലവർ 65 എളുപ്പത്തിൽ തയാറാക്കാം. ഇത് ഒരു സ്റ്റാർട്ടറായും സ്നാക്കായും ഉപയോഗിക്കാം. ചേരുവകൾ കോളിഫ്ലവർ - 250 ഗ്രാം മൈദ - മൂന്ന് ടേബിൾസ്പൂൺ കോൺഫ്ലവർ - മൂന്ന് ടേബിൾസ്പൂൺ കാശ്മീരി

കോളിഫ്ലവർ ചേർത്തു നോൺവെജ് രുചിയിൽ ധാരാളം വിഭവങ്ങൾ തയാറാക്കി എടുക്കാൻ പറ്റും. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന കോളിഫ്ലവർ 65 എളുപ്പത്തിൽ തയാറാക്കാം. ഇത് ഒരു സ്റ്റാർട്ടറായും സ്നാക്കായും ഉപയോഗിക്കാം.
ചേരുവകൾ
- കോളിഫ്ലവർ - 250 ഗ്രാം
- മൈദ - മൂന്ന് ടേബിൾസ്പൂൺ
- കോൺഫ്ലവർ - മൂന്ന് ടേബിൾസ്പൂൺ
- കാശ്മീരി മുളകുപൊടി - ഒരു ടേബിൾസ്പൂൺ
- മല്ലിപ്പൊടി - അര ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
- ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ
- വറ്റൽ മുളക് ചതച്ചത് - ഒരു ടേബിൾസ്പൂൺ
- തക്കാളി സോസ് - രണ്ട് ടേബിൾസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- വെള്ളം - ആവശ്യത്തിന്
- എണ്ണ - വറുക്കാൻ ആവശ്യത്തിന്
- കറിവേപ്പില
- പച്ചമുളക് - 3
തയാറാക്കുന്ന വിധം
- കോളിഫ്ലവർ വലിയ കഷ്ണങ്ങളാക്കി വയ്ക്കുക.
- ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. ഇതിലേക്ക് കോളിഫ്ലവർ കഷ്ണങ്ങളിട്ട് തിളപ്പിക്കുക. ഒരു മിനിറ്റിന് ശേഷം വെള്ളം ഊറ്റി കളയുക.
- രണ്ടു മുതൽ 10 വരെയുള്ള ചേരുവകൾ ഒന്നിച്ചാക്കി ആവശ്യത്തിന് വെള്ളം ചേർത്ത് ദോശമാവ് അയവിൽ കലക്കിയെടുക്കുക.
- ഇതിലേക്ക് കോളിഫ്ലവർ കഷണങ്ങൾ ഇട്ട് നന്നായി തിരുമ്മി യോജിപ്പിക്കുക.
- മസാല നന്നായി പിടിക്കാനായി അര മണിക്കൂർ മാറ്റി വയ്ക്കുക.
- ഒരു ചീന ചട്ടിയിൽ എണ്ണ ചൂടാക്കുക.
- എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ തീ അല്പം കുറച്ച് കോളിഫ്ലവർ കഷ്ണങ്ങളിട്ട് വറുത്ത് കോരുക. കോളിഫ്ലവർ കഷ്ണങ്ങൾ നന്നായി മൊരിയുമ്പോൾ കറിവേപ്പിലയും പച്ചമുളകും കൂടി ചേർത്ത് കൊടുക്കുക.
- കറിവേപ്പില നന്നായി മൂത്തു കഴിയുമ്പോൾ കോരി മാറ്റുക.
English Summary : Easy Cauliflower Recipe, Crispy Gobi 65.