ചപ്പാത്തി, നാൻ, ജീരാറൈസ് എന്നിവയ്ക്കൊപ്പം സൂപ്പർ രുചിയിൽ പാലക് പനീർ
റസ്റ്ററന്റിൽ കിട്ടുന്ന അതേ രുചിയിൽ വീട്ടിലൊരുക്കാം സൂപ്പർ പാലക് പനീർ. ചപ്പാത്തി, നാൻ, ജീരാറൈസ് എന്നിവയ്ക്കൊപ്പം സൂപ്പർ രുചിയാണ്. ചേരുവകൾ: പാലക് - 250 ഗ്രാം പനീർ - 200 ഗ്രാം തക്കാളി അരിഞ്ഞത് - 1 എണ്ണം സവാള അരിഞ്ഞത് - 1 എണ്ണം വെളുത്തുള്ളി - 8 എണ്ണം ഇഞ്ചി അരിഞ്ഞത് - ഒരു ചെറിയ കഷ്ണം പച്ചമുളക് - 3

റസ്റ്ററന്റിൽ കിട്ടുന്ന അതേ രുചിയിൽ വീട്ടിലൊരുക്കാം സൂപ്പർ പാലക് പനീർ. ചപ്പാത്തി, നാൻ, ജീരാറൈസ് എന്നിവയ്ക്കൊപ്പം സൂപ്പർ രുചിയാണ്.
ചേരുവകൾ:
- പാലക് - 250 ഗ്രാം
- പനീർ - 200 ഗ്രാം
- തക്കാളി അരിഞ്ഞത് - 1 എണ്ണം
- സവാള അരിഞ്ഞത് - 1 എണ്ണം
- വെളുത്തുള്ളി - 8 എണ്ണം
- ഇഞ്ചി അരിഞ്ഞത് - ഒരു ചെറിയ കഷ്ണം
- പച്ചമുളക് - 3 എണ്ണം
- ജീരകം - 1/4 ടീസ്പൂൺ
- മുളകുപൊടി - 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- മല്ലിപ്പൊടി - 1/2 ടീസ്പൂൺ
- ജീരകപ്പൊടി - 1/4 ടീസ്പൂൺ
- ഗരംമസാലപ്പൊടി - 1/2 ടീസ്പൂൺ
- ഫ്രഷ് ക്രീം - 2 ടീസ്പൂൺ
തയാറാക്കുന്ന വിധം
പാലക് തിളച്ച വെള്ളത്തിൽ 2 മിനിറ്റ് നേരം ഇട്ടു വച്ചതിനു ശേഷം ഒരു ബൗളിലേക്കു മാറ്റാം.
ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് ചൂടായ ശേഷം എണ്ണ ഒഴിച്ച് കൊടുക്കാം. ഇതിലേക്ക് കാൽ ടീസ്പൂൺ ജീരകം ഇട്ടുകൊടുക്കാം.
ഇനി ഇതിലേക്ക് ഇഞ്ചി, പച്ചമുളക് ,സവാള, വെളുത്തുള്ളി എന്നിവ അരിഞ്ഞതും ചേർത്ത് ചെറുതായി ഒന്ന് വഴന്നു വരുമ്പോൾ അരിഞ്ഞുവച്ചിരിക്കുന്ന തക്കാളി കൂടി ചേർത്ത് ഒന്നുകൂടി വഴന്നുവരുമ്പോൾ അടുപ്പിൽനിന്നും മാറ്റാം.
ചൂടാറിയതിനു ശേഷം നേരത്തെ എടുത്തു വച്ചിരിക്കുന്ന പാലക്കും കൂടി ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.
ഇനി ഒരു പാൻ അടുപ്പിൽ വയ്ക്കാം ചൂടായി വരുമ്പോൾ രണ്ട് ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കാം.
ഇനി ഇതിലേക്ക് പൊടികൾ ഓരോന്നായി ഇട്ടുകൊടുക്കാം പൊടിയുടെ പച്ച മണം മാറി വരുമ്പോൾ ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന പാലക്ക് മിക്സ് ചേർത്ത് 2 മിനിറ്റ് നേരം നന്നായി തിളച്ചുവരുമ്പോൾ എടുത്തു വച്ചിരിക്കുന്ന പനീർ ഇതിലേക്ക് ഇട്ടുകൊടുക്കാം.
ഇതിലേക്ക് 2 ടീസ്പൂൺ മസാലപ്പൊടിയും രണ്ട് ടീസ്പൂൺ ഫ്രഷ് ക്രീമും കൂടി ചേർത്ത് നന്നായി യോജിപ്പിച്ചു തീ കുറച്ചുവച്ച് രണ്ട് മിനിറ്റ് മൂടിവയ്ക്കാം.
അടുപ്പിൽ നിന്നും മാറ്റിയതിനുശേഷം ഒരു ബൗളിലേക്ക് മാറ്റാം.
ടിപ്സ്: പനീർ കറികളിലേക്ക് ചേർക്കുന്നതിന് തൊട്ടു മുൻപ് തിളച്ച വെള്ളത്തിലിട്ട് പെട്ടെന്ന് എടുക്കുവാണെങ്കിൽ നല്ല സോഫ്റ്റായിട്ട് ഇരിക്കുo.
English Summary : How To Make Restaurant Style Palak Paneer.