മലബാർ ഭാഗത്തെ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു വിഭവമാണ് പത്തിരി. നോൺ വെജ് കറി കൂട്ടി കഴിക്കാനാണ് കൂടുതൽ രുചി. സാധാരണ അരിപ്പൊടി മാത്രം ചേർത്താണ് പത്തിരി തയാറാക്കുന്നത്. അൽപം തേങ്ങയും ചുവന്നുള്ളിയും കൂടി ചേർത്താൽ രുചി കൂടും. ചേരുവകൾ പത്തിരിപ്പൊടി - ഒന്നര കപ്പ് വെള്ളം - രണ്ടേകാൽ കപ്പ് തേങ്ങാ ചിരകിയത് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലബാർ ഭാഗത്തെ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു വിഭവമാണ് പത്തിരി. നോൺ വെജ് കറി കൂട്ടി കഴിക്കാനാണ് കൂടുതൽ രുചി. സാധാരണ അരിപ്പൊടി മാത്രം ചേർത്താണ് പത്തിരി തയാറാക്കുന്നത്. അൽപം തേങ്ങയും ചുവന്നുള്ളിയും കൂടി ചേർത്താൽ രുചി കൂടും.

ADVERTISEMENT

ചേരുവകൾ

  • പത്തിരിപ്പൊടി - ഒന്നര കപ്പ്
  • വെള്ളം - രണ്ടേകാൽ കപ്പ്
  • തേങ്ങാ ചിരകിയത് - മുക്കാൽ കപ്പ്
  • ചുവന്നുള്ളി - 6 അല്ലി
  • ഉപ്പ് - ആവശ്യത്തിന്
  • നെയ്യ് - ഒരു ടേബിൾ സപൂൺ

ADVERTISEMENT

തയാറാക്കുന്ന വിധം 

  • തേങ്ങയും ചുവന്നുള്ളിയും വെള്ളം ചേർക്കാതെ മിക്സിയിൽ ചതച്ചെടുക്കുക.
  • ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ രണ്ടര കപ്പ് വെള്ളം തിളപ്പിക്കുക . ആവശ്യത്തിന് ഉപ്പും ചതച്ച തേങ്ങയും ചേർക്കുക.
  • വെട്ടി തിളയ്ക്കുമ്പോൾ അരിപ്പൊടി ചേർത്ത് യോജിപ്പിച്ച് തീ ഓഫ് ചെയ്യുക.
  • അടച്ചു പത്തു മിനിറ്റ് മാറ്റി വയ്ക്കുക.
  • ചൂട് അല്പം കുറഞ്ഞതിന് ശേഷം നെയ് ചേർത്ത് നന്നായി കുഴച്ച് എടുക്കുക.ചെറിയ ഉരുളകളാക്കുക.
  • ഒരു ചപ്പാത്തിപ്പലകയിൽ പ്ലാസ്റ്റിക് ഷീറ്റ് വച്ച് അതിന് മുകളിൽ ഒരു ഉരുള വയ്ക്കുക.അല്പം നെയ്യ് തടവി മറ്റൊരു പ്ലാസ്റ്റിക് ഷീറ്റ് മുകളിൽ വെച്ച് കനം കുറച്ചു പരത്തുക.
  • നല്ല വട്ടത്തിൽ കിട്ടാനായി ഒരു പാത്രം വെച്ച് അമർത്തി ഷേപ്പ് ചെയ്ത് എടുക്കുക.
  • ഒരു ദോശക്കല്ല് ചൂടാക്കിചപ്പാത്തി ചുടുന്നത് പോലെ ചുട്ടെടുക്കുക.
  • അല്പം നെയ്യ് പുരട്ടിയാൽ രുചി കൂടും.
  • രുചികരമായ തേങ്ങ പത്തിരി തയാർ.

ADVERTISEMENT

English Summary : Pathiri is a tasty dish that could be enjoyed with curries.