ചിക്കനും കടലപ്പൊടിയും വളരെ കുറച്ച് ചേരുവകളും, എളുപ്പത്തിലൊരു ചിക്കൻ പൊരിച്ചത്
ചിക്കനും കടലപ്പൊടിയും ഉണ്ടെങ്കിൽ, വളരെ കുറച്ച് ചേരുവകൾ ചേർത്ത് അടിപൊളി രുചിയിൽ ഒരു അഡാർ ഐറ്റം ഉണ്ടാക്കിയെടുക്കാം. ചേരുവകൾ: എല്ലില്ലാത്ത ചിക്കൻ - 150 ഗ്രാം (ഉപ്പും മഞ്ഞൾപ്പൊടിയും മുളകുപൊടിയും അല്പം ചെറുനാരങ്ങാനീരും ചേർത്ത് വേവിച്ചെടുത്തത്) ഉപ്പ് - ആവശ്യത്തിന് കുരുമുളകുപൊടി - 1 ടീസ്പൂൺ ഇഞ്ചി

ചിക്കനും കടലപ്പൊടിയും ഉണ്ടെങ്കിൽ, വളരെ കുറച്ച് ചേരുവകൾ ചേർത്ത് അടിപൊളി രുചിയിൽ ഒരു അഡാർ ഐറ്റം ഉണ്ടാക്കിയെടുക്കാം.
ചേരുവകൾ:
- എല്ലില്ലാത്ത ചിക്കൻ - 150 ഗ്രാം (ഉപ്പും മഞ്ഞൾപ്പൊടിയും മുളകുപൊടിയും അല്പം ചെറുനാരങ്ങാനീരും ചേർത്ത് വേവിച്ചെടുത്തത്)
- ഉപ്പ് - ആവശ്യത്തിന്
- കുരുമുളകുപൊടി - 1 ടീസ്പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ
- ടുമാറ്റോ സോസ് - 3 ടേബിൾസ്പൂൺ
- വിനാഗിരി - 1 ടീസ്പൂൺ
- കടലപ്പൊടി - 3 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം:
- വേവിച്ച ചിക്കൻ കഷ്ണങ്ങൾ മിക്സിയുടെ ജാറിലേക്കിട്ട് പൊടിച്ചെടുക്കണം.
- ഇത് ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് ഉപ്പ്, കുരുമുളകുപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ടുമാറ്റോ സോസ്, വിനാഗിരി, കടലപ്പൊടി എന്നിവയും ചേർത്ത് നല്ലതു പോലെ യോജിപ്പിച്ച് എടുക്കണം.
- ഇനി ഇതിൽ നിന്നും കുറേശ്ശെയെടുത്ത് ചതുരാകൃതിയിൽ മുറിച്ച് എടുക്കാം.
- ഇനി ഇത് ചൂടായ എണ്ണയിലിട്ട്, തീ കുറച്ചുവച്ച് രണ്ട് വശവും ബ്രൗൺ നിറമാകുന്നതു വരെ വറുത്തു കോരാം.
English Summary : Gram flour Chicken Recipe.