ഇഡ്ഡലി തട്ടിൽ വേവിച്ച് എടുക്കുന്ന മുട്ട, മസാലയിൽ പൊതിഞ്ഞു വറുത്തെടുത്താൽ കിടിലൻ രുചിയാണ്. ചേരുവകൾ മുട്ട - 6 എണ്ണം മഞ്ഞൾപ്പൊടി - ¼ ടീസ്പൂൺ കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ കുരുമുളകു പൊടി - ½ ടീസ്പൂൺ ഗരം മസാല - ¼ ടീസ്പൂൺ വെളിച്ചെണ്ണ - ½ ടീസ്പൂൺ ഉപ്പ് വെള്ളം വെളിച്ചെണ്ണ - വറുക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇഡ്ഡലി തട്ടിൽ വേവിച്ച് എടുക്കുന്ന മുട്ട, മസാലയിൽ പൊതിഞ്ഞു വറുത്തെടുത്താൽ കിടിലൻ രുചിയാണ്.

ADVERTISEMENT

ചേരുവകൾ 

  • മുട്ട - 6 എണ്ണം 
  • മഞ്ഞൾപ്പൊടി -  ¼  ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി -  2  ടീസ്പൂൺ 
  • കുരുമുളകു പൊടി -   ½  ടീസ്പൂൺ 
  • ഗരം മസാല    - ¼  ടീസ്പൂൺ
  • വെളിച്ചെണ്ണ  - ½  ടീസ്പൂൺ
  • ഉപ്പ് 
  • വെള്ളം 
  • വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന് 

ADVERTISEMENT

തയാറാക്കുന്ന വിധം 

  • ഒരു ഇഡ്ഡലി തട്ടിൽ കുറച്ചു വെളിച്ചെണ്ണ പുരട്ടിയ ശേഷം ഓരോ മുട്ടയും  പൊട്ടിച്ചു ഒഴിച്ച് കൊടുക്കാം. 
  • ശേഷം ഇഡ്ഡലി പാത്രത്തിൽ അഞ്ചു മിനിറ്റ് ആവിയിൽ മുട്ട വേവിച്ചെടുക്കാം. 
  • വേവിച്ച മുട്ട ഇഡ്ഡലി തട്ടിൽ നിന്നും എടുത്തു മാറ്റാം. ഇനി ഒരു ബൗളിലേക്കു മഞ്ഞൾപ്പൊടി, കാശ്മീരി മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല, ഉപ്പ്, വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. 
  • ശേഷം കുറച്ചു വെള്ളം കൂടി ചേർത്തു മസാല തയാറാക്കി എടുക്കാം. 
  • ഇനി ഓരോ മുട്ടയിലും മസാല തേച്ചു കൊടുക്കാം. 
  • ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം മസാല പുരട്ടിയ മുട്ട വെളിച്ചെണ്ണയിൽ ഇട്ടു വറുത്തെടുക്കാം. 
  • ചെറിയ തീയിൽ വേണം വറുത്തെടുക്കാൻ. 
  • മുട്ടയുടെ ഒരു വശം ഫ്രൈയായി വന്നാൽ തിരിച്ചിട്ടു കൊടുക്കാം ‌.
  • രണ്ടു വശവും ഫ്രൈ ചെയ്തു വെളിച്ചെണ്ണയിൽ നിന്നും മാറ്റാം.

ADVERTISEMENT

English Summary : Tasty Egg Masala Fry Recipe.

Show comments