രസികൻ രുചിയിൽ ചിക്കൻ ഉണ്ണിയപ്പം
കേരളത്തിന്റെ തനത് വിഭവങ്ങളിൽ ഒന്നാണല്ലോ ഉണ്ണിയപ്പം. ചിക്കന്റെ വിവിധ രീതികൾ പരീക്ഷിക്കാൻ മലയാളികൾക്ക് വലിയ താൽപര്യമാണ്. ചിക്കൻ ഉപയോഗിച്ച് ഉണ്ണിയപ്പം ഉണ്ടാക്കിയാലോ..? ഇതാ രസികനൊരു രുചിക്കൂട്ട് പരിചയപ്പെടാം 1) എണ്ണ - 2 ടേബിൾ സ്പൂൺ 2) സവാള - 2 എണ്ണം 3) പച്ചമുളക് ചതച്ചത് - 5 എണ്ണം 4) ഇഞ്ചി,

കേരളത്തിന്റെ തനത് വിഭവങ്ങളിൽ ഒന്നാണല്ലോ ഉണ്ണിയപ്പം. ചിക്കന്റെ വിവിധ രീതികൾ പരീക്ഷിക്കാൻ മലയാളികൾക്ക് വലിയ താൽപര്യമാണ്. ചിക്കൻ ഉപയോഗിച്ച് ഉണ്ണിയപ്പം ഉണ്ടാക്കിയാലോ..? ഇതാ രസികനൊരു രുചിക്കൂട്ട് പരിചയപ്പെടാം.
1) എണ്ണ - 2 ടേബിൾ സ്പൂൺ
2) സവാള - 2 എണ്ണം
3) പച്ചമുളക് ചതച്ചത് - 5 എണ്ണം
4) ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - 1 ടേബിൾ സ്പൂൺ
5) മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
6) ഉപ്പ് - പാകത്തിന്
7) ചിക്കൻ വേവിച്ചു ചിക്കിയെടുത്തത് (ഉപ്പും മുളകും ചേർത്ത്) - 250 ഗ്രാം
8) മല്ലിയില - 3 തണ്ട്
9) പച്ചരി കുതിർത്തത് - 2 കപ്പ്
10) ചോറ് - 1 കപ്പ്
11) മുട്ട - 1
12) വെള്ളം - 1 കപ്പ്
13) ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം
1 മുതൽ 8 വരെ ചേരുവകൾ യഥാക്രമത്തിൽ വഴറ്റുക. മിക്സിയുടെ ജാറിൽ 9 മുതൽ 13 വരെ ചേരുവകൾ ചേർത്ത് ദോശ മാവിന്റെ അയവിൽ അരച്ചെടുക്കുക. ഈ അരച്ച കൂട്ടിലേക്കു വയറ്റിയ മസാല ചേർത്ത് ഇളക്കുക.
ഉണ്ണിയപ്പ ചട്ടിയിൽ എണ്ണ ഒഴിച്ചു തിരിച്ചും മറിച്ചും ഇട്ടു ചുട്ട് എടുക്കുക. ഇതു കറി ഇല്ലാതെ രാവിലെ പ്രാതലിനും വൈകിട്ട് ചായക്കും രാത്രി അത്താഴത്തിനും കഴിക്കാൻ പറ്റിയ വിഭവം ആണ്.
English Summary : Chicken spicy unniyappam snack.