ഇറച്ചിക്കറി തോൽക്കും രുചിയിൽ ചേനക്കൂട്ടാൻ
കാൽസ്യവും പ്രോട്ടീനും മിനറൽസും ചേനയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹ രോഗികൾക്കും വളരെ നല്ലതാണ്. സ്ത്രീകളിലെ ഹോർമോൺ വ്യതിയാനങ്ങൾ നിയന്ത്രിക്കാനും ചേന അത്യുത്തമമാണ്. ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരാൻ ആഗ്രഹിക്കുന്നവർ ഭക്ഷണത്തിൽ ചേന ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.

കാൽസ്യവും പ്രോട്ടീനും മിനറൽസും ചേനയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹ രോഗികൾക്കും വളരെ നല്ലതാണ്. സ്ത്രീകളിലെ ഹോർമോൺ വ്യതിയാനങ്ങൾ നിയന്ത്രിക്കാനും ചേന അത്യുത്തമമാണ്. ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരാൻ ആഗ്രഹിക്കുന്നവർ ഭക്ഷണത്തിൽ ചേന ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഇറച്ചിക്കറിയുടെ അതേ രുചിയിൽ നല്ല മസാലക്കറി തയാറാക്കാം. ഇത് ചപ്പാത്തി, ചോറ്, പൊറോട്ട ഇവയുടെ എല്ലാം കൂടെ നല്ല കോമ്പിനേഷനാണ്.
ചേരുവകൾ
- ചേന ചതുര കഷ്ണങ്ങളാക്കിയത് - 2 കപ്പ്
- തക്കാളി - 1
- മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- തേങ്ങ ചിരകിയത് - ഒരു കപ്പ്
- വറ്റൽ മുളക് - 3
- വെളുത്തുള്ളി - 4 അല്ലി
- ഇഞ്ചി - ഒരു ചെറിയ കഷ്ണം
- പെരുംജീരകം - ഒരു ടീസ്പൂൺ
- മല്ലി - അര ടേബിൾ സ്പൂൺ
- കുരുമുളക് - ഒരു ടീസ്പൂൺ
- ശർക്കര - ഒരു ടീസ്പൂൺ
- വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
- കടുക് - ഒരു ടീസ്പൂൺ
- ചുവന്നുള്ളി - അഞ്ച് അല്ലി
- കറിവേപ്പില - രണ്ടു തണ്ട്
- വറ്റൽ മുളക് - 2
- കായപ്പൊടി - കാൽടീസ്പൂൺ
തയാറാക്കുന്ന വിധം
- ചതുര കഷ്ണങ്ങളാക്കിയ ചേനയിലേക്ക്, തക്കാളി, മഞ്ഞൾപ്പൊടി, ഉപ്പ് ആവശ്യത്തിനു വെള്ളം ഇവ ചേർത്ത് അടച്ചുവച്ച് വേവിക്കുക. പ്രഷർകുക്കറിൽ ഒരു വിസിൽ വരുന്നതുവരെ വേവിച്ചാലും മതി.
- തേങ്ങ, വറ്റൽ മുളക്, വെളുത്തുള്ളി, ഇഞ്ചി, പെരുംജീരകം, മല്ലി, കുരുമുളക് ഇവ ചെറിയ തീയിൽ 5 മിനിറ്റ് എണ്ണ ചേർക്കാതെ വറുക്കുക. തേങ്ങയുടെ നിറം മാറരുത്.
- ചൂടാറിയ ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക.
- നന്നായി വെന്ത ചേനയിൽ അരപ്പ്, ഒരു ടീസ്പൂൺ ശർക്കര ഇവ ചേർത്ത് യോജിപ്പിക്കുക. കറി കൂടുതൽ കുറുകണമെങ്കിൽ ചേന കഷ്ണങ്ങൾ ഒരു തവി വച്ച് ഉടച്ച് കൊടുക്കുക.
- നന്നായി തിളയ്ക്കുമ്പോൾ തീ ഓഫ് ചെയ്യുക.
- വെളിച്ചെണ്ണയിൽ കടുകും കറിവേപ്പിലയും ചെറുതായി അരിഞ്ഞ ചുവന്നുള്ളിയും വറ്റൽ മുളകും താളിക്കുക.
- തീ ഓഫ് ചെയ്ത് കായപ്പൊടി ചേർത്തിളക്കി കറിയിലേക്ക് ഒഴിച്ച് യോജിപ്പിക്കാം.
English Summary : Nadan Chena Masala Curry.