ഒരു പാത്രം മതി, ഠപ്പേന്നൊരു ചിക്കൻ ചോറ്
ഒരു പാത്രത്തിൽ ചോറും കറികളും പെട്ടെന്നു തയാറാക്കുന്നത് എങ്ങനെയെന്നു നോക്കിയാലോ? ചേരുവകൾ ചിക്കൻ - 1/2 കിലോഗ്രാം സവാള അരിഞ്ഞത് -1 തക്കാളി അരിഞ്ഞത് - 1 ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് - 1 ടേബിൾസ്പൂൺ കൈമ അരി - 2 ഗ്ലാസ് വെള്ളം - 3 ഗ്ലാസ് മുളകുപൊടി - 2 ടീസ്പൂൺ മഞ്ഞൾപ്പൊടി - 1/2

ഒരു പാത്രത്തിൽ ചോറും കറികളും പെട്ടെന്നു തയാറാക്കുന്നത് എങ്ങനെയെന്നു നോക്കിയാലോ?
ചേരുവകൾ
- ചിക്കൻ - 1/2 കിലോഗ്രാം
- സവാള അരിഞ്ഞത് -1
- തക്കാളി അരിഞ്ഞത് - 1
- ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് - 1 ടേബിൾസ്പൂൺ
- കൈമ അരി - 2 ഗ്ലാസ്
- വെള്ളം - 3 ഗ്ലാസ്
- മുളകുപൊടി - 2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- മല്ലിപ്പൊടി- 3/4 ടീസ്പൂൺ
- ഗരം മസാല - 1/2 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- പട്ട ഗ്രാമ്പു ഏലയ്ക്ക - രണ്ടെണ്ണം വീതം
- മല്ലിയില കറിവേപ്പില - ആവശ്യത്തിന്
- നെയ്യ് - 1 ടേബിൾസ്പൂൺ
- വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
ഒരു ബിരിയാണി പോട്ടിലേക്ക് നെയ്യും വെളിച്ചെണ്ണയും ചേർത്തു ചൂടാക്കുമ്പോൾ പട്ട, ഗ്രാമ്പു, ഏലയ്ക്ക എന്നിവ ഇട്ടു മൂപ്പിക്കുക.
ഇതിലേക്കു കറിവേപ്പില, സവാള എന്നിവ ചേർത്ത് വഴറ്റുക.
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചത് ചേർത്ത് മൂത്തുവരുമ്പോൾ തക്കാളി ചേർത്ത് വഴറ്റുക.
മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് മൂപ്പിക്കുക.
ഇതിലേക്കു ചിക്കൻ ചേർത്ത് അടച്ചുവച്ചു 10 മിനിറ്റ് വേവിക്കുക.
ശേഷം ചിക്കൻ കഷ്ണങ്ങൾ എടുത്ത് മറ്റൊരു പാത്രത്തിലേക്കു മാറ്റുക.
മസാലയിലേക്ക് വെള്ളം ചേർത്ത് തിളപ്പിക്കുക. തിളച്ചുവരുമ്പോൾ അരിചേർത്തു 15 മിനിറ്റ് അടച്ചുവച്ചു വേവിക്കുക.
ഈ സമയം ചിക്കൻ കഷ്ണങ്ങൾ ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ഫ്രൈ ചെയ്തെടുക്കുക.
അരി നന്നായി വെന്തു വരുമ്പോൾ മല്ലിയില ചേർക്കുക.
ഇതിന്റെ മുകളിലായി ചിക്കൻ കഷ്ണങ്ങൾ വച്ച് 5 മിനിറ്റ് അടച്ചുവച്ചു ദം ചെയ്യുക.
ശേഷം ചൂടോടെ വിളമ്പാം.
English Summary : Easy one pot chicken rice.