ചിക്കൻ തവ ബർഗർ കഴിച്ചാൽ കുട്ടികൾ കോറസായി പറയും... ഇത് വേറെ ലെവലാ !
കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ഇൗ ആഴ്ച സ്കൂളുകൾ വീണ്ടും തുറക്കുകയാണ്. കുട്ടികൾ തിരികെ വീട്ടിലെത്തുമ്പോൾ എന്തു പലഹാരം തായാറാക്കുമെന്ന ചിന്തയാകും അമ്മമാർക്ക്...Tawa Burger Recipe, Tea Time Snacks, Home Made

കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ഇൗ ആഴ്ച സ്കൂളുകൾ വീണ്ടും തുറക്കുകയാണ്. കുട്ടികൾ തിരികെ വീട്ടിലെത്തുമ്പോൾ എന്തു പലഹാരം തായാറാക്കുമെന്ന ചിന്തയാകും അമ്മമാർക്ക്. നാടൻ നാലുമണി പലഹാരങ്ങൾ സ്ഥിരം നൽകിയാൽ കുട്ടികൾക്ക് മടുക്കില്ലേ? ഒരു ദിവസം ഒരു വെറൈറ്റി പരീക്ഷിച്ചാലോ?
ചേരുവകൾ
01. ബർഗർ ബൺ - 3 എണ്ണം
02. ചിക്കൻ - 150 ഗ്രാം
03. ബട്ടർ - 2 ടേബിൾ സ്പൂൺ
04. വെളുത്തുള്ളി - 1 ടീസ്പൂൺ
05. പച്ചമുളക് - 3 എണ്ണം
06. മഞ്ഞൾപൊടി - 1/4 ടീസ്പൂൺ
07. മുളകുപൊടി - 1/2 ടീസ്പൂൺ
08. ഗരംമസാല പൊടി - 1/4 ടീസ്പൂൺ
09. മല്ലിപ്പൊടി - 1 ടീസ്പൂൺ
10. ചതച്ചമുളക് - 1 ടീസ്പൂൺ
11. ഉപ്പ് - പാകത്തിന്
12. ടൊമാറ്റോ സോസ് - ആവശ്യത്തിന്
13. മയോന്നൈസ് - ആവശ്യത്തിന്
14. മല്ലിയില - ആവശ്യത്തിന്
15. മോസറെല്ല ചീസ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാനിൽ കുറച്ച് ബട്ടർ ചേർത്ത് ചൂടാക്കിയതിനു ശേഷം വെളുത്തുള്ളി, പച്ചമുളക് ചേർത്ത് വഴറ്റാം. ചിക്കൻ ചേർത്ത് വേവിച്ചെടുക്കാം. പാകത്തിന് ഉപ്പ് ചേർക്കാം. ഇതിൽ മസാലപൊടികളെല്ലാം ചേർത്തു കൊടുക്കാം. ഒടുവിൽ ബർഗർ രണ്ടായി മുറിച്ച് അതിൽ ചിക്കൻ ഫില്ലിങ് വച്ച് മുകളിലായി സോസും ചീസും ചേർക്കാം.
Content Summary : Home Made Tea Time Snack Chicken Tawa Burger Recipe by Jisha Bijith