അപ്പം, ചപ്പാത്തി, ചോറ്... ഇതിനൊപ്പം സ്ഥിരമായി കഴിക്കാൻ മുട്ടക്കറി, ചിക്കൻക്കറി, മീൻക്കറി... തീർന്നോ രുചിയുടെ ചോയിസ്...Kerala Style Crab Roast, Nadan Ruchi, Readers Recipe

അപ്പം, ചപ്പാത്തി, ചോറ്... ഇതിനൊപ്പം സ്ഥിരമായി കഴിക്കാൻ മുട്ടക്കറി, ചിക്കൻക്കറി, മീൻക്കറി... തീർന്നോ രുചിയുടെ ചോയിസ്...Kerala Style Crab Roast, Nadan Ruchi, Readers Recipe

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപ്പം, ചപ്പാത്തി, ചോറ്... ഇതിനൊപ്പം സ്ഥിരമായി കഴിക്കാൻ മുട്ടക്കറി, ചിക്കൻക്കറി, മീൻക്കറി... തീർന്നോ രുചിയുടെ ചോയിസ്. രുചിയിൽ പുതുമ തേടുന്നുവെങ്കിൽ പരീക്ഷിക്കാം ഞണ്ടു റോസ്റ്റ് (Crab Roast)...

ചേരുവകൾ

ADVERTISEMENT

1. ഞണ്ട് – 1 കിലോ

2. ഉള്ളി (സവാള) - 3 എണ്ണം അരിഞ്ഞത്

3. തക്കാളി (വലുത്) -2 എണ്ണം 

4. ചെറിയ ഉള്ളി – 12 എണ്ണം

ADVERTISEMENT

5. ഇഞ്ചി - ഒരു കഷ്ണം

6. വെളുത്തുള്ളി - 2 അല്ലി

7. വലിയ ജീരകം- 1 ടീസ്പൂൺ

8, ഉലുവ -1 ടീസ്പൂൺ

ADVERTISEMENT

9. വറ്റൽ മുളക് - 4 എണ്ണം

10. വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ

11. പച്ച മുളക് – 3 എണ്ണം

12. ഉപ്പ് – ആവശ്യത്തിന്

13. കറി വേപ്പില – ആവശ്യത്തിന്

14. മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ

15. കശ്മീരി ചില്ലി പൗഡർ -1 ടേബിൾ സ്പൂൺ

16. കുരുമുളക് പൊടി – 1 ടീസ്പൂൺ 

തയാറാക്കുന്ന വിധം

ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, വറ്റൽ മുളക്, ജീരകം, ഉലുവ എന്നിവ പാകത്തിന് അരച്ചെടുക്കുക. പാകം ചെയ്യാൻ തയാറാക്കിയ ഉരുളിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ അരിഞ്ഞ സവാള ചേർക്കുക. സവാള പാകത്തിന് വഴറ്റി അതിലേക്ക് അരച്ച ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, വറ്റൽ മുളക്, ജീരകം, ഉലുവ എന്നിവ ചേർക്കുക. 

മസാലയും സവാളയും പാകത്തിനാകുമ്പോൾ പച്ചമുളകും തക്കാളി അരിഞ്ഞതും ചേർക്കണം. തുടർന്ന് കറി വേപ്പില, മഞ്ഞൾ പൊടി, മുളക് പൊടി, കുരുമുളക് പൊടി, ഉപ്പ് എല്ലാം ചേർത്ത് പച്ചച്ചുവ മാറുന്നത് വരെ വഴറ്റണം. 

ഇതിലേക്ക് നന്നായി കഴുകി വൃത്തിയാക്കിയ ഞണ്ടു കക്ഷണങ്ങൾ ചേർത്ത് ഒന്നര ഗ്ലാസ് ചൂട് വെള്ളം ചേർത്ത് ഉരുളി മൂടിവെച്ച് 12 മിനിറ്റ് വേവിച്ചെടുത്താൽ ​ഞണ്ടു റോസ്റ്റ് റെഡി. ആവശ്യമെങ്കിൽ കറിയുടെ മുകളിൽ പച്ച വെളിച്ചെണ്ണ തൂകി കൊടുക്കാം.

Content Summary : Readers Rcipe - Kerala Style Nadan Crab Roast Recipe by Beegum Shahina