അവൽ മനോഹരം, രണ്ടു മാസം വരെ കേടാകാതെ സൂക്ഷിക്കാം
കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന രുചി ഏറെയുള്ള ഒരു നാലുമണി പലഹാരമാണ് അവൽ മനോഹരം. എളുപ്പത്തിൽ എണ്ണ ചേർക്കാതെ തയാറാക്കി എടുക്കാം. രണ്ടു മാസം വരെ കേടാവാതെ സൂക്ഷിക്കാനും കഴിയും. ചേരുവകൾ കട്ടി കുറഞ്ഞ അവൽ - 4 കപ്പ് ശർക്കര - ഒന്നര കപ്പ് കപ്പലണ്ടി - അര കപ്പ് തേങ്ങാക്കൊത്ത് - അര കപ്പ് അണ്ടിപ്പരിപ്പ് -

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന രുചി ഏറെയുള്ള ഒരു നാലുമണി പലഹാരമാണ് അവൽ മനോഹരം. എളുപ്പത്തിൽ എണ്ണ ചേർക്കാതെ തയാറാക്കി എടുക്കാം. രണ്ടു മാസം വരെ കേടാവാതെ സൂക്ഷിക്കാനും കഴിയും.
ചേരുവകൾ
- കട്ടി കുറഞ്ഞ അവൽ - 4 കപ്പ്
- ശർക്കര - ഒന്നര കപ്പ്
- കപ്പലണ്ടി - അര കപ്പ്
- തേങ്ങാക്കൊത്ത് - അര കപ്പ്
- അണ്ടിപ്പരിപ്പ് - കാൽ കപ്പ്
- ഉണക്കമുന്തിരി - കാൽ കപ്പ്
- പഞ്ചസാര - 2 ടേബിൾസ്പൂൺ
- ഏലയ്ക്കാപ്പൊടി - ഒരു ടീസ്പൂൺ
- നെയ്യ് - 3 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി തേങ്ങാക്കൊത്ത്, അണ്ടിപ്പരിപ്പ്, കപ്പലണ്ടി, ഉണക്കമുന്തിരി ഇവ വറുത്തുകോരുക.
തീ നന്നായി കുറച്ചതിനുശേഷം ഇതേ നെയ്യിൽ അവൽ ഇട്ട് മൊരിഞ്ഞു വരുന്നതുവരെ വറുക്കുക. ഏകദേശം 10 മിനിറ്റ് എടുക്കും.
ശർക്കര അരക്കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ച് അരിച്ചെടുക്കുക.
അരിച്ചെടുത്ത ശർക്കര വീണ്ടും തിളപ്പിച്ച് ഒരു നൂൽ പരുവത്തിലുള്ള പാനിയാക്കുക.
വറുത്തുവച്ച തേങ്ങാക്കൊത്ത്, കപ്പലണ്ടി, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, അവൽ ഇവ ചേർത്ത് തീ ഓഫ് ചെയ്തു നന്നായി യോജിപ്പിക്കുക.
അവലിലേക്ക് ശർക്കരപ്പാനി നന്നായി പിടിച്ച് ഡ്രൈ ആയി തുടങ്ങുമ്പോൾ പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ചേർത്ത് യോജിപ്പിക്കുക.
ചൂടാറുമ്പോൾ വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കാം.
English Summary : Sweet Poha Mixture.