നത്തോലി വാങ്ങുമ്പോൾ വ്യത്യസ്തമായി ഉണ്ടാക്കാൻ പറ്റുന്ന ഒരു സ്പെഷൽ വിഭവമാണിത്. സ്ഥിരം രീതിയിൽ നിന്ന് വേറിട്ട രുചി നൽകുന്ന ഒരു നത്തോലി വിഭവം. ചേരുവകൾ നത്തോലി - 1/2 കിലോഗ്രാം ചെറിയ ഉള്ളി - 1/4 കപ്പ്‌ പച്ചമുളക് - 3 എണ്ണം വെളിച്ചെണ്ണ ഉപ്പ് കറിവേപ്പില മുരിങ്ങയില- 1/2 കപ്പ്‌ - 1 കപ്പ്‌ ഇഞ്ചി - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നത്തോലി വാങ്ങുമ്പോൾ വ്യത്യസ്തമായി ഉണ്ടാക്കാൻ പറ്റുന്ന ഒരു സ്പെഷൽ വിഭവമാണിത്. സ്ഥിരം രീതിയിൽ നിന്ന് വേറിട്ട രുചി നൽകുന്ന ഒരു നത്തോലി വിഭവം.

ADVERTISEMENT

ചേരുവകൾ

  • നത്തോലി - 1/2 കിലോഗ്രാം
  • ചെറിയ ഉള്ളി - 1/4 കപ്പ്‌
  • പച്ചമുളക് - 3 എണ്ണം
  • വെളിച്ചെണ്ണ
  • ഉപ്പ്
  • കറിവേപ്പില
  • മുരിങ്ങയില- 1/2 കപ്പ്‌ - 1 കപ്പ്‌ 
  • ഇഞ്ചി - 1 ടേബിൾസ്പൂൺ
  • വെളുത്തുള്ളി - 1 ടേബിൾസ്പൂൺ
  • ഉണക്കമുളക് - 3 എണ്ണം 
  • തേങ്ങ - 1/4 കപ്പ്‌ 
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ + 1/4 ടീസ്പൂൺ
  • മുളകുപൊടി - 1 ടീസ്പൂൺ + 1 1/2 ടീസ്പൂൺ
  • കടുക് - 1/2 ടീസ്പൂൺ
  • നാരങ്ങാനീര് - 1 ടീസ്പൂൺ
  • കുരുമുളകുപൊടി - 1/4 ടീസ്പൂൺ

ADVERTISEMENT

തയാറാക്കുന്ന വിധം

നത്തോലി കഴുകി വൃത്തിയാക്കി നാരങ്ങാനീര്, ഉപ്പ്, കുരുമുളകുപൊടി, 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി, 1 ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് 1 മണിക്കൂർ മാരിനേറ്റ് ചെയ്തു വയ്ക്കണം.

ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിക്കണം. ശേഷം വെളുത്തുള്ളി, പച്ചമുളക്, വറ്റൽമുളക് എന്നിവ ചേർത്ത് വഴറ്റണം.
ചെറിയ ഉള്ളിയും ഇഞ്ചിയും ചേർത്ത് വഴറ്റി 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടിയും 1 1/2 ടീസ്പൂൺ മുളകുപൊടിയും ചേർത്തു മൂപ്പിക്കുക. അതിലേക്ക് നത്തോലി ചേർത്തിളക്കണം.

1/4 കപ്പ്‌ വെള്ളം കൂടി ചേർത്ത് അടച്ചു വച്ച് വേവിക്കണം. വെള്ളം കുറച്ച് വറ്റി കഴിയുമ്പോൾ മുരിങ്ങയില  ചേർത്ത്  2 മിനിറ്റ് അടച്ചു വയ്ക്കണം. അതിന് ശേഷം തേങ്ങ ചേർത്തു കൊടുക്കാം. ഉപ്പും കറിവേപ്പിലയും 1/4 ടീസ്പൂൺ ഇഞ്ചി പൊടിയായി അരിഞ്ഞതും കൂടി ചേർത്ത് നത്തോലി ഗ്രീൻ പീര വിളമ്പാം.

ADVERTISEMENT

English Summary : Grated coconut adds a depth of flavour to this fish dish!