ആവിയിൽ വേവിച്ച് എടുക്കാം എളുപ്പത്തിലൊരു ബനാന ഫ്ലാൻ
പെട്ടെന്നൊരു മധുര പലഹാരം തയാറാക്കണമെങ്കിൽ മുട്ടയും പഴവും പാലും...ചേർത്ത് എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ പഞ്ചസാര - 1/2 കപ്പ്, വെള്ളം - ആവശ്യത്തിന് മുട്ട - 4 പാൽ - 1. 25 കപ്പ് കണ്ടൻസ്ഡ് മിൽക്ക് - 1/2 കപ്പ് പഴം - 1/2 കപ്പ് ജാതിക്ക - കാൽ ടീസ്പൂൺ വാനില എസൻസ് - 1 ടീസ്പൂൺ തയാറാക്കുന്ന വിധം ഒരു

പെട്ടെന്നൊരു മധുര പലഹാരം തയാറാക്കണമെങ്കിൽ മുട്ടയും പഴവും പാലും...ചേർത്ത് എളുപ്പത്തിൽ തയാറാക്കാം.
ചേരുവകൾ
- പഞ്ചസാര - 1/2 കപ്പ്, വെള്ളം - ആവശ്യത്തിന്
- മുട്ട - 4
- പാൽ - 1. 25 കപ്പ്
- കണ്ടൻസ്ഡ് മിൽക്ക് - 1/2 കപ്പ്
- പഴം - 1/2 കപ്പ്
- ജാതിക്ക - കാൽ ടീസ്പൂൺ
- വാനില എസൻസ് - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
- ഒരു പാനിൽ പഞ്ചസാരയും വെള്ളവും ചേർത്ത് മീഡിയം ചൂടിൽ യോജിപ്പിക്കുക .
- ബ്രൗൺ കളറാകുമ്പോൾ വേവിക്കേണ്ട പാത്രത്തിലേക്കു ഒഴിച്ചുവയ്ക്കുക.
- ബ്ലെൻഡറിൽ മുട്ട അടിക്കുക. അതിൽ പാലും കണ്ടൻസ്ഡ് മിൽക്കും പഴവും ജാതിക്കാപ്പൊടിയും വാനില എസൻസും ചേർത്തടിച്ചു അരിച്ച് എടുക്കാം. ഇത് കാരമൽ തയാറാക്കിയ പാത്രത്തിൽ ഒഴിച്ചു ഫോയിൽ കൊണ്ടടച്ചു 40 - 50 മിനിറ്റ് ആവികയറ്റി എടുക്കുക. ഇത് തണുത്തു കഴിഞ്ഞു ഫ്രിജിൽ വയ്ക്കുക.
- പിന്നീട് കത്തികൊണ്ട് സൈഡ് വിടുവിച്ചു എടുക്കാം.
English Summary : Creamy and smooth banana flan dessert recipe by Annie Mathew