പഞ്ചസാരയും ശർക്കരയും ചേർക്കാത്ത ഒരു ഹൽവ
ഷുഗർ ഉള്ളവർക്കും ധൈര്യമായി കഴിക്കാവുന്ന ഹൽവ രുചിക്കൂട്ട് ഇതാ. ചേരുവകൾ ഈന്തപ്പഴം - 3 കപ്പ് നെയ്യ് - 6 ടേബിൾസ്പൂൺ കോൺഫ്ലോർ - 1/2 കപ്പ് ഉപ്പ് - 1/2 ടീസ്പൂൺ വെള്ളം - 1/2 കപ്പ് കാഷ്യു നട്സ് - 2 ടേബിൾസ്പൂൺ ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂൺ തയാറാക്കുന്ന വിധം ഈന്തപ്പഴം കുരു കളഞ്ഞു രണ്ട് മണിക്കൂർ

ഷുഗർ ഉള്ളവർക്കും ധൈര്യമായി കഴിക്കാവുന്ന ഹൽവ രുചിക്കൂട്ട് ഇതാ.
ചേരുവകൾ
- ഈന്തപ്പഴം - 3 കപ്പ്
- നെയ്യ് - 6 ടേബിൾസ്പൂൺ
- കോൺഫ്ലോർ - 1/2 കപ്പ്
- ഉപ്പ് - 1/2 ടീസ്പൂൺ
- വെള്ളം - 1/2 കപ്പ്
- കാഷ്യു നട്സ് - 2 ടേബിൾസ്പൂൺ
- ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഈന്തപ്പഴം കുരു കളഞ്ഞു രണ്ട് മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ശേഷം മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഒരു കടായിയിൽ ഒരു ടേബിൾസ്പൂൺ നെയ്യ് ചേർത്ത് ചൂടാകുമ്പോൾ അരച്ച കൂട്ടു ചേർത്തിളക്കുക. ഒരു ബൗളിൽ കോൺഫ്ലോർ അരക്കപ്പ് വെള്ളം ചേർത്തിളക്കുക. ഇത് ഈന്തപ്പഴത്തിലേക്കു ചേർത്തിളക്കുക. ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് കൈയെടുക്കാതെ തുടരെ ഇളക്കി വരട്ടിയെടുക്കുക. ഇടയ്ക്കിടെ നെയ്യ് ചേർത്ത് കൊടുത്തു കളർ നന്നായി മാറി വരുന്നത് വരെ ഇളക്കുക ഇതിലേക്കു നട്സ്, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് പാനിൽ നിന്ന് വിട്ടു വരുന്ന പരുവം ആകുമ്പോൾ ഗ്രീസ് ചെയ്ത മോൾഡിലേക്കു ഒഴിച്ച് സെറ്റ് ചെയ്തെടുക്കാം. ഇഷ്ടമുള്ള ഷേപ്പിൽ കട്ട് ചെയ്തു സെർവ് ചെയ്യാവുന്നതാണ്.
English Summary : Sweet and perfect dates halwa that melts in the mouth.