വേനൽ ചൂടിനെ തടുക്കാൻ 2 സൂപ്പർ കൂൾഡ്രിങ്ക്സ്
വേനൽക്കാലം അടുത്തതോടെ ‘തണുപ്പൻ’ പാനീയങ്ങൾക്ക് വീണ്ടും പ്രിയമേറി. ചൂടും ഉഷ്ണവും നിയന്ത്രിക്കാൻ ഉതകും വിധമുള്ള പാനീയങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അതിൽ യുവ തലമുറയ്ക്ക് ഏറെ പ്രിയം മോക്ക്ടെയിലുകളോടാണ്. പഴച്ചാറുകളും സോഡയും ഒന്നിപ്പിച്ചുള്ള ഈ പാനീയങ്ങൾ പലതും വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്.

വേനൽക്കാലം അടുത്തതോടെ ‘തണുപ്പൻ’ പാനീയങ്ങൾക്ക് വീണ്ടും പ്രിയമേറി. ചൂടും ഉഷ്ണവും നിയന്ത്രിക്കാൻ ഉതകും വിധമുള്ള പാനീയങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അതിൽ യുവ തലമുറയ്ക്ക് ഏറെ പ്രിയം മോക്ക്ടെയിലുകളോടാണ്. പഴച്ചാറുകളും സോഡയും ഒന്നിപ്പിച്ചുള്ള ഈ പാനീയങ്ങൾ പലതും വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്. വീട്ടിലെ സൽക്കാരങ്ങൾക്ക് അടക്കം വിളമ്പാവുന്ന രണ്ട് മോക്ക്ടെയിൽ റെസിപ്പികൾ ഇതാ.
∙ സൺറൈസ് മോക്ക്ടെയിൽ
ചേരുവകൾ
∙ ലെമൺ ജ്യൂസ്– 2 ടേബിൾ സ്പൂൺ
∙ ഓറഞ്ച് ജ്യൂസ്– കാൽ ഗ്ലാസ്
∙ തണ്ണിമത്തൻ ജ്യൂസ്– അര ഗ്ലാസ്
∙ ലെമൺ സോഡ– കാൽ ഗ്ലാസ്
∙ പുതിന ഇല– ആവശ്യത്തിന്
∙ പഞ്ചസാര– ആവശ്യമെങ്കിൽ മാത്രം
∙ ഐസ്ക്യൂബ്സ്– ആവശ്യത്തിന്
തയാറാക്കുന്ന വിധം
തണ്ണിമത്തൻ കുരു കളഞ്ഞ് ചെറിയ കഷ്ണങ്ങളായി നുറുക്കി ജ്യൂസറിൽ അടിച്ചെടുക്കുക. ശേഷം ഇത് നന്നായി അരിച്ചെടുത്തതിനു ശേഷം മാറ്റി വയ്ക്കുക. ഒരു ഗ്ലാസിൽ അൽപം പുതിന ഇല നുറുക്കി ഇടുക. ഇതിലേക്ക് അൽപം ലൈം ജ്യൂസ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഐസ് ക്യൂബ്സ് ഇട്ടതിനു ശേഷം ഇതിലേക്ക് ഓറഞ്ച് ജ്യൂസും പിന്നാലെ ലെമൺ സോഡ, തണ്ണിമത്തൻ ജ്യൂസ് എന്നിവ ചേർക്കുക.
∙ സ്ട്രോബെറി– ലൈം മോക്ക്ടെയിൽ
∙ ചെറുനാരങ്ങ(നുറുക്കിയത്)– 2 എണ്ണം
∙ സ്ട്രോബെറി (നുറുക്കിയത്)– കാൽ കപ്പ്
∙ പഞ്ചസാര പൊടിച്ചത്– 6 ടേബിൾ സ്പൂൺ
∙ പുതിന ഇല– ആവശ്യത്തിന്
∙ ഐസ്ക്യൂബ്സ്– ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു ബൗളിൽ നുറുക്കിയ ചെറുനാരങ്ങയും സട്രോബെറിയും പുതിന ഇലയും പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി സ്പൂൺ ഉപയോഗിച്ച് ഉടച്ചു യോജിപ്പിക്കുക. ഈ മിശ്രിതം രണ്ട് മുതൽ നാല് മണിക്കൂർ വരെ മാറ്റി വയ്ക്കുക. ശേഷം ഒരു ഗ്ലാസിൽ ആവശ്യത്തിന് ഐസ് ക്യൂബ്സ് ഇട്ടതിനു ശേഷം ഈ മിശ്രിതം ഒഴിക്കുക. ഇതിലേക്ക് ആവശ്യത്തിന് തണുത്ത വെള്ളം ചേർത്ത് വിളമ്പുക. ആവശ്യമെങ്കിൽ വെള്ളത്തിനു പകരം ലെമൺ സോഡയോ സാധാരണ സോഡയോ ഉപയോഗിക്കുക.
English Summary : Sunrise, Strawberry lime Mocktail.