നെല്ലിക്ക ഉപ്പിലിട്ടത് ഒന്നാന്തരമാക്കാൻ ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കാം
കടയിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ ഉപ്പിലിട്ടതു തയാറാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം. തയാറാക്കുന്ന വിധം 3/4 കിലോ നെല്ലിക്ക നന്നായി കഴുകിയ ശേഷം ഒട്ടും വെള്ളം ഇല്ലാതെ തുടച്ചെടുക്കുക. ഒരു പാത്രത്തിൽ വെള്ളം വച്ചു ചെറിയ കുമിളകൾ വരുമ്പോൾ നെല്ലിക്ക ചേർത്ത് 2 – 3 മിനിറ്റ് വരെ (കളർ ഒന്ന് മാറുന്ന) മീഡിയം

കടയിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ ഉപ്പിലിട്ടതു തയാറാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.
തയാറാക്കുന്ന വിധം
3/4 കിലോ നെല്ലിക്ക നന്നായി കഴുകിയ ശേഷം ഒട്ടും വെള്ളം ഇല്ലാതെ തുടച്ചെടുക്കുക. ഒരു പാത്രത്തിൽ വെള്ളം വച്ചു ചെറിയ കുമിളകൾ വരുമ്പോൾ നെല്ലിക്ക ചേർത്ത് 2 – 3 മിനിറ്റ് വരെ (കളർ ഒന്ന് മാറുന്ന) മീഡിയം തീയിൽ വേവിക്കുക. അതിനുശേഷം വെള്ളത്തിൽ നിന്നും മാറ്റി തണുക്കാൻ വയ്ക്കുക.
തണുത്ത ശേഷം ഒരു ഗ്ലാസ് ബോട്ടിൽ എടുത്തു ആദ്യം കുറച്ച് കാന്താരി /ചീന മുളക് /പച്ച മുളക് എന്നിവ നെടുകെ കീറി ഇട്ടു കൊടുക്കുക. പിന്നെ ഒരു 1/4 കപ്പ് ഉപ്പ് ചേർക്കുക. അതിനു മുകളിൽ വേവിച്ച നെല്ലിക്ക ഇട്ടു അതിനൊപ്പം വെള്ളം ഒഴിക്കുക (നെല്ലിക്ക മൂടുന്നതു വരെ ). അതിലേക്കു 1 1/4 കപ്പ് വിനാഗിരി കുറച്ച് കൂടി കാന്താരി /പച്ച മുളക് ചേർത്ത് നല്ല ഉണങ്ങിയ സ്പൂൺ കൊണ്ട് ഇളക്കി അടച്ചു വയ്ക്കുക. ഒരു മൂന്ന് ദിവസം കഴിഞ്ഞു തുറന്നു ഉപയോഗിക്കാം.
3 കാര്യങ്ങൾ
1. നെല്ലിക്ക കഴുകി നന്നായി തുടക്കണം. ഒട്ടും വെള്ളം പാടില്ല.
2. വെള്ളം ചെറിയ കുമിളകൾ വരുമ്പോൾ തന്നെ നെല്ലിക്ക ഇടണം. തിളയ്ക്കുന്നതിനു മുൻപ് തീ അണച്ചു നെല്ലിക്ക കോരി എടുക്കണം.
3. നെല്ലിക്ക ഉപ്പിലിടാൻ ഉപയോഗിക്കുന്ന ബോട്ടിൽ, സ്പൂൺ എന്നിവ ഒട്ടും വെള്ളം മയം പാടില്ല.
English Summary : Preserve Nellikka in Salt Water.