ഇരട്ടി പോഷകങ്ങളോടെ വഴക്കൂമ്പ് തോരൻ
ധാരാളം പോഷകഗുണങ്ങൾ ഉള്ള വാഴക്കൂമ്പ് അഥവാ കുടപ്പൻ ഉപയോഗിച്ച് നാടൻ ശൈലിയിൽ തയാറാക്കുന്ന തോരൻ. പ്രൊട്ടീൻ റിച്ച് വാഴക്കൂമ്പ് തോരൻ ചേരുവകൾ വാഴക്കൂമ്പ് - 1 മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ മുളകുപൊടി - 1 ടീസ്പൂൺ ഉപ്പ് കറിവേപ്പില തേങ്ങ - 1/4 കപ്പ് വെള്ളം - 2 ടേബിൾസ്പൂൺ കടുക് - 1/2 ടീസ്പൂൺ തൈര് - 5

ധാരാളം പോഷകഗുണങ്ങൾ ഉള്ള വാഴക്കൂമ്പ് അഥവാ കുടപ്പൻ ഉപയോഗിച്ച് നാടൻ ശൈലിയിൽ തയാറാക്കുന്ന തോരൻ.
പ്രൊട്ടീൻ റിച്ച് വാഴക്കൂമ്പ് തോരൻ
ചേരുവകൾ
- വാഴക്കൂമ്പ് - 1
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- മുളകുപൊടി - 1 ടീസ്പൂൺ
- ഉപ്പ്
- കറിവേപ്പില
- തേങ്ങ - 1/4 കപ്പ്
- വെള്ളം - 2 ടേബിൾസ്പൂൺ
- കടുക് - 1/2 ടീസ്പൂൺ
- തൈര് - 5 ടീസ്പൂൺ
- ശർക്കര - 1/4 ടീസ്പൂൺ - 1/2 ടീസ്പൂൺ
- അരി - 1/4 കപ്പ്
- വെളിച്ചെണ്ണ - 2 ടീസ്പൂൺ
- ഉഴുന്ന് - 1 ടീസ്പൂൺ
- ഉണക്ക മുളക് - 2 എണ്ണം
പാകം ചെയ്യുന്ന വിധം
ആദ്യം ഒരു ചീനച്ചട്ടി ചൂടാക്കി അരി വറുത്തു മാറ്റി വയ്ക്കണം.
അതിന് ശേഷം എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കണം. ഇതിൽ ഉഴുന്ന്, വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കണം. ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വഴറ്റിയ ശേഷം കൂമ്പ് ചേർത്ത് ഇളക്കണം. ശേഷം തൈര് ചേർത്ത് വഴറ്റണം. അത് കഴിഞ്ഞു ഉപ്പ്, ശർക്കര എന്നിവ ചേർത്ത് ഇളക്കി വെള്ളം കൂടി ചേർത്ത് 2 മിനിറ്റ് അടച്ചു വയ്ക്കണം. അതിന് ശേഷം തേങ്ങ, അരി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം ചൂടോടെ വിളമ്പാം.
English Summary : Banana Flower And Lentil Stir Fry.