ആവിയിൽ വേവിച്ച വഴുതനങ്ങ; ചോറിനും ചപ്പാത്തിക്കും ഒരു കിടിലൻ കറി
വഴുതനങ്ങ ഇഡ്ഡലി തട്ടിൽ ആവി കയറ്റി വേവിച്ചു ചോറിനും ചപ്പാത്തിക്കും ഒരു കിടിലൻ കറി ചേരുവകൾ ഉരുണ്ട വഴുതനങ്ങ - 2 എണ്ണം പച്ചമുളക് - 4 എണ്ണം ഇഞ്ചി - ചെറിയ കഷ്ണം ജീരകം - 1/2 ടീസ്പൂൺ കടല പരിപ്പ് - 1/2 ടേബിൾ സ്പൂൺ കടുക് - 1/2 ടീസ്പൂൺ കായം പൊടി - 1 നുള്ള് വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ സവാള - 1/2

വഴുതനങ്ങ ഇഡ്ഡലി തട്ടിൽ ആവി കയറ്റി വേവിച്ചു ചോറിനും ചപ്പാത്തിക്കും ഒരു കിടിലൻ കറി
ചേരുവകൾ
- ഉരുണ്ട വഴുതനങ്ങ - 2 എണ്ണം
- പച്ചമുളക് - 4 എണ്ണം
- ഇഞ്ചി - ചെറിയ കഷ്ണം
- ജീരകം - 1/2 ടീസ്പൂൺ
- കടല പരിപ്പ് - 1/2 ടേബിൾ സ്പൂൺ
- കടുക് - 1/2 ടീസ്പൂൺ
- കായം പൊടി - 1 നുള്ള്
- വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
- സവാള - 1/2 എണ്ണം
- കറിവേപ്പില
- ചുവന്ന മുളക് - 2 എണ്ണം
- പുളിയില്ലാത്ത കട്ട തൈര് - 1 കപ്പ്
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- മല്ലിയില
- ഉപ്പ്
തയാറാക്കുന്ന വിധം
- വഴുതനങ്ങ ഇഡ്ഡലി തട്ടിൽ 10 മിനിറ്റ് ആവി കയറ്റി വേവിച്ചു എടുക്കുക.
- നന്നായി തണുത്ത ശേഷം തൊലി കളഞ്ഞു ഉടച്ചു ചെറിയ കഷ്ണങ്ങളാക്കുക.
- ഇഞ്ചി, പച്ചമുളക് 1/4 ടീസ്പൂൺ ജീരകം എന്നിവ ചതച്ചെടുക്കുക.
- ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ജീരകം, കടലപരിപ്പ് എന്നിവ വറക്കുക.
- അതിലേക്കു ചുവന്ന മുളകു പൊട്ടിച്ചു ചേർക്കുക.
- അതിലേക്കു കായപ്പൊടി ചേർത്തിളക്കി കറിവേപ്പില, സവാള എന്നിവ ചേർത്ത് വഴറ്റുക.
പിന്നീട് അതിലേക്കു വേവിച്ച വഴുതനങ്ങ ചേർത്ത് ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്തിളക്കുക. ഒന്ന് ചൂടായാൽ ഒരു ഭാഗത്തായിട്ട് ഇഞ്ചി പച്ചമുളക് ജീരകം ചതച്ചതും ചേർത്ത് വഴറ്റി വഴുതനങ്ങയും കൂടി ഇളക്കി വെള്ളം വറ്റി വരുന്ന വരെ ഇളക്കുക. തീ അണയ്ക്കുക. ഒരു പാത്രത്തിൽ അധികം പുളിയില്ലാത്ത കട്ട തൈര് ഒരു 1/4 ഗ്ലാസ് വെള്ളം ചേർത്ത് ഉടച്ചെടുക്കുക. അതിലേക്കു ഒരു നുള്ള് ഉപ്പു ചേർത്തിളക്കി വഴുതന മിക്സ് ഇട്ടു നന്നായി യോജിപ്പിച്ചു മല്ലിയില ചേർത്തു യോജിപ്പിക്കാം. ചോറിനും ചപ്പാത്തിക്കും പറ്റിയ നല്ല ഒരു കറിയാണിത്.
English Summary : Kerala Brinjal Curry Recipe by Rohini Suresh