രുചിമേളം തീർക്കാൻ ഇടിച്ച നാടൻ മാങ്ങ
സ്ഥിരം മാങ്ങാ ചമ്മന്തിയും അച്ചാറുകളും കഴിച്ചു മടുത്തവർക്ക് ഉറപ്പായും പരീക്ഷിക്കേണ്ട ടേസ്റ്റി വിഭവമാണിത്. പരമ്പരാഗത രീതിയിൽ ഉരലിൽ ഇടിച്ചുണ്ടാക്കി വെളിച്ചെണ്ണയിൽ താളിച്ചെടുക്കുന്ന ഈ ഇടിച്ച മാങ്ങ വായിൽ രുചിമേളം തീർക്കുമെന്നുറപ്പാണ് ചേരുവകൾ മാങ്ങാ - 2 ചെറിയ ഉള്ളി - 20 എണ്ണം ഉണക്ക മുളക് - 6

സ്ഥിരം മാങ്ങാ ചമ്മന്തിയും അച്ചാറുകളും കഴിച്ചു മടുത്തവർക്ക് ഉറപ്പായും പരീക്ഷിക്കേണ്ട ടേസ്റ്റി വിഭവമാണിത്. പരമ്പരാഗത രീതിയിൽ ഉരലിൽ ഇടിച്ചുണ്ടാക്കി വെളിച്ചെണ്ണയിൽ താളിച്ചെടുക്കുന്ന ഈ ഇടിച്ച മാങ്ങ വായിൽ രുചിമേളം തീർക്കുമെന്നുറപ്പാണ്
ചേരുവകൾ
- മാങ്ങാ - 2
- ചെറിയ ഉള്ളി - 20 എണ്ണം
- ഉണക്ക മുളക് - 6 എണ്ണം
- കല്ലുപ്പ് - ആവശ്യത്തിന്
- വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- മുളകുപൊടി - 1/4 ടീസ്പൂൺ
- കറിവേപ്പില
- ഉലുവ - ഒരു നുള്ള്
- കായപ്പൊടി - 1/4 ടീസ്പൂൺ
- കടുക് - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
ആദ്യം മാങ്ങാ ഉരലിൽ അല്ലെങ്കിൽ അരകല്ലിൽ ചതച്ചു വയ്ക്കണം. അതിന് ശേഷം മുളക്, ഉപ്പ്, ചെറിയഉള്ളി ഇതെല്ലാം ചതച്ചു എടുക്കണം. എന്നിട്ട് മാങ്ങാ കൂടി ഇട്ട് എല്ലാ ചേരുവകൾ കൂടി നന്നായി ചതച്ച ശേഷം ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടിച്ച ശേഷം ഉലുവ ചേർത്ത് മൂപ്പിക്കണം. അതിലേക്ക് കറിവേപ്പില കായപ്പൊടി എന്നിവ ചേർത്ത് യോജിപ്പിച്ച ശേഷം ചതച്ച മാങ്ങാ കൂട്ട് കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കണം. ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം വിളമ്പാം.
English Summary : Specially Crushed Mango Nadan Recipe.