കൂവപ്പൊടി ഫ്രൂട്ട് ജ്യൂസ്, ഉന്മേഷം പകരും പാനീയം
ഉന്മേഷം പകരുന്ന ആരോഗ്യപാനീയം വീട്ടിൽ തയാറാക്കാം. ചെറിയ കുട്ടികൾക്ക് പോലും കൊടുക്കാം. ചേരുവകൾ കൂവപ്പൊടി - 3 ടേബിൾ സ്പൂൺ പാൽ - 1 കപ്പ് വെള്ളം - 1 കപ്പ് പഞ്ചസാര - 3 ടേബിൾ സ്പൂൺ + 1 ടേബിൾ സ്പൂൺ ഉപ്പ് - 1 നുള്ള് സ്ട്രോബെറി - 4 എണ്ണം ബ്ലൂ ബെറി - 1/4 കപ്പ് ഇഷ്ടമുള്ള പഴങ്ങൾ

ഉന്മേഷം പകരുന്ന ആരോഗ്യപാനീയം വീട്ടിൽ തയാറാക്കാം. ചെറിയ കുട്ടികൾക്ക് പോലും കൊടുക്കാം.
ചേരുവകൾ
- കൂവപ്പൊടി - 3 ടേബിൾ സ്പൂൺ
- പാൽ - 1 കപ്പ്
- വെള്ളം - 1 കപ്പ്
- പഞ്ചസാര - 3 ടേബിൾ സ്പൂൺ + 1 ടേബിൾ സ്പൂൺ
- ഉപ്പ് - 1 നുള്ള്
- സ്ട്രോബെറി - 4 എണ്ണം
- ബ്ലൂ ബെറി - 1/4 കപ്പ്
ഇഷ്ടമുള്ള പഴങ്ങൾ ഉപയോഗിക്കാം.
തയാറാക്കുന്ന വിധം
- അൽപം വെള്ളത്തിൽ കൂവപ്പൊടി യോജിപ്പിക്കുക. ബാക്കി വെള്ളവും പാലും ചേർക്കുക.
- പഞ്ചസാരയും ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. മിക്സ് കട്ടിയാകുന്നതുവരെ ഇടത്തരം തീയിൽ വേവിക്കുക.
- തണുക്കാൻ അനുവദിക്കുക.
ബ്ലൂബെറിയിലേക്കു 2 ടേബിൾസ്പൂൺ വെള്ളവും 1 ടേബിൾസ്പൂൺ പഞ്ചസാരയും ചേർത്ത് ഇടത്തരം തീയിൽ ബ്ലൂബെറി വേവിക്കുക. തണുക്കാൻ അനുവദിക്കുക. കൂവപ്പൊടി മിശ്രിതം തണുത്തതാകുമ്പോൾ, അതിനെ 2 ഭാഗങ്ങളായി വിഭജിക്കുക.
ഒരു ഭാഗം കൂവപ്പൊടി മിശ്രിതവും ബ്ലൂബെറിയും മിക്സർ ജാറിലേക്ക് ചേർക്കുക, ബ്ലൂബെറി വേവിച്ച പാനിലേക്ക് 1/4 കപ്പ് പാൽ ചേർത്ത് നന്നായി യോജിപ്പിക്കുക. മിക്സർ ജാറിലേക്ക് ചേർത്തു നന്നായി അരച്ച് എടുക്കാം. തണുപ്പിച്ച് വിളമ്പാം.
മിക്സർ ജാറിലേക്ക് സ്ട്രോബെറിയും കൂവപ്പൊടി മിക്സിന്റെ രണ്ടാം ഭാഗവും ചേർക്കുക. നന്നായി അരച്ച് വിളമ്പുക.
തണുപ്പിക്കുമ്പോൾ ഇത് കട്ടിയാകും കുറച്ച് പാലോ വെള്ളമോ ചേർത്ത് മിക്സിയിൽ അടിച്ച് ഉപയോഗിക്കാം.
English Summary : Arrowroot, Excellent for digestion and for cooling the body.