ഫ്രൈഡ് റൈസ് ഇഷ്ടം ഇല്ലാത്തവരായി ആരും ഉണ്ടാകില്ല. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തയാറാക്കി എടുക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. പച്ചക്കറികൾ ധാരാളം ചേരുന്നതുകൊണ്ട് പോഷക സമ്പുഷ്ടവുമാണ്. ചിക്കൻ ചേർത്ത് ഫ്രൈഡ് റൈസ് തയാറാക്കിയാൽ പ്രത്യേകിച്ച് കറികളുടെ ഒന്നും ആവശ്യമില്ല. കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്രൈഡ് റൈസ് ഇഷ്ടം ഇല്ലാത്തവരായി ആരും ഉണ്ടാകില്ല. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തയാറാക്കി എടുക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. പച്ചക്കറികൾ ധാരാളം ചേരുന്നതുകൊണ്ട് പോഷക സമ്പുഷ്ടവുമാണ്. ചിക്കൻ ചേർത്ത് ഫ്രൈഡ് റൈസ് തയാറാക്കിയാൽ പ്രത്യേകിച്ച് കറികളുടെ ഒന്നും ആവശ്യമില്ല. കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാനും വളരെ നല്ലതാണ്.

ചേരുവകൾ

  • ബസ്മതി അരി - ഒരു കപ്പ്
  • എണ്ണ - 1+3 ടേബിൾ സ്പൂൺ
  • മുട്ട - 2 എണ്ണം
  • ചിക്കൻ എല്ലില്ലാതെ - 300 ഗ്രാം
  • വെളുത്തുള്ളി അരിഞ്ഞത് - 2 ടേബിൾ സ്പൂൺ
  • ബീൻസ് - 8
  • കാരറ്റ് - 1
  • കാപ്സിക്കം - 1
  • കാബേജ് അരിഞ്ഞത് - ഒരു കപ്പ്
  • സ്പ്രിങ് ഒനിയൻ അരിഞ്ഞത് - അരക്കപ്പ്
  • സോയാസോസ് - 1+1 ടീസ്പൂൺ
  • കുരുമുളകുപൊടി - 1+1 ടീസ്പൂൺ
  • വിനാഗിരി - ഒരു ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

  • അരി നന്നായി കഴുകി അര മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
  • ഒരു വലിയ പാത്രത്തിൽ 6 കപ്പ് വെള്ളം അൽപം ഉപ്പും ഒരു ടേബിൾസ്പൂൺ എണ്ണയും ചേർത്ത് തിളപ്പിക്കുക. നന്നായി വെട്ടിത്തിളയ്ക്കുമ്പോൾ അരി ചേർത്ത് വേവിക്കുക.
  • നന്നായി വെന്തു കഴിയുമ്പോൾ വെള്ളം ഊറ്റിക്കളഞ്ഞു തണുക്കാനായി മാറ്റിവയ്ക്കുക. (തലേദിവസം തന്നെ അരി വേവിച്ച് ഫ്രിജിൽ വച്ചിരുന്നാൽ ജോലി എളുപ്പമാകും).
  • മുട്ട അൽപം ഉപ്പു ചേർത്ത് ഒരു ഫോർക് കൊണ്ട് നന്നായി  അടിച്ചെടുക്കുക.
  • ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി മുട്ട ഒഴിച്ച് ചിക്കി പൊരിച്ചെടുക്കുക.
  • ഇതേ പാത്രത്തിലേക്ക് മൂന്ന് ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ വെളുത്തുള്ളി ചേർത്ത് ഇളം ബ്രൗൺ നിറമാകുന്നതു വരെ വഴറ്റുക.
  • ചെറിയ കഷ്ണങ്ങളായി അരിഞ്ഞ ചിക്കൻ, ഒരു ടീസ്പൂൺ സോയാ സോസ്, ഒരു ടീസ്പൂൺ കുരുമുളക് പൊടിച്ചത്, ആവശ്യത്തിന് ഉപ്പ് ഇവ ചേർത്ത് ഇളക്കുക.
  • ചിക്കൻ നന്നായി വെന്തുകഴിയുമ്പോൾ നീളത്തിൽ അരിഞ്ഞ കാരറ്റും ബീൻസും ചേർത്ത് തീ കൂട്ടി മൂന്ന് മിനിറ്റു വഴറ്റുക.
  • നീളത്തിൽ അരിഞ്ഞ കാപ്സിക്കവും കാബേജും ചേർത്ത് വീണ്ടും രണ്ട് മിനിട്ട് കൂടി വഴറ്റുക.
  • വേവിച്ച ചോറ്, ഒരു ടീസ്പൂൺ സോയാസോസ് , ഒരു ടീസ്പൂൺ കുരുമുളകുപൊടി, വിനാഗിരി , ചെറുതായി അരിഞ്ഞ സ്പ്രിങ് ഒനിയൻ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
  • ചോറ് നന്നായി ചൂടായി എല്ലാം കൂടി നന്നായി യോജിച്ചു കഴിയുമ്പോൾ മുട്ടയും ചേർത്ത് യോജിപ്പിച്ച് തീ ഓഫ് ചെയ്യാം.

English Summary :  Chicken friedrice is delicious, nutritious and is incredibly easy to prepare as well.