കൊതിയൂറും ഇറച്ചി പത്തിരി ഇനി എന്തെളുപ്പം
വളരെ എളുപ്പത്തിൽ കൊതിയൂറും ഇറച്ചി പത്തിരി തയാറാക്കാം. ചേരുവകൾ ബീഫ് വേവിച്ചത് - അരക്കപ്പ് മൈദ - ഒരു കപ്പ് സവാള അരിഞ്ഞത് - രണ്ട് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിൾസ്പൂൺ പച്ചമുളക് അരിഞ്ഞത് - രണ്ട് മുളകുപൊടി - ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി - കാൽടീസ്പൂൺ ഗരം മസാല - അരടീസ്പൂൺ ഉപ്പ് -

വളരെ എളുപ്പത്തിൽ കൊതിയൂറും ഇറച്ചി പത്തിരി തയാറാക്കാം.
ചേരുവകൾ
- ബീഫ് വേവിച്ചത് - അരക്കപ്പ്
- മൈദ - ഒരു കപ്പ്
- സവാള അരിഞ്ഞത് - രണ്ട്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിൾസ്പൂൺ
- പച്ചമുളക് അരിഞ്ഞത് - രണ്ട്
- മുളകുപൊടി - ഒരു ടീസ്പൂൺ
- മഞ്ഞൾപ്പൊടി - കാൽടീസ്പൂൺ
- ഗരം മസാല - അരടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- മല്ലിയില അരിഞ്ഞത് - ആവശ്യത്തിനു
- ഓയിൽ - ആവശ്യത്തിന്
- ചൂട് വെള്ളം - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ബീഫ്, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വേവിച്ചു മിസ്കിയിൽ ഒന്ന് ക്രഷ് ചെയ്തെടുക്കുക.
ഒരു പാനിൽ ഓയിൽ ഒഴിച്ച് സവാള, ഇഞ്ചി വെളുത്തുള്ളി ,പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക.
ഇതിലേക്കു മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല ,ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക.
ബീഫ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. മല്ലിയില ചേർത്തിളക്കി തീ ഓഫ് ചെയ്യുക.
ഒരു ബൗളിൽ മൈദ, ഉപ്പ് എന്നിവ കുറച്ചു ഓയിൽ ചേർത്തു യോജിപ്പിക്കുക. ഇതിലേക്കു കുറേശ്ശെ ഇളം ചൂടുള്ള വെള്ളം ഒഴിച്ച് സോഫ്റ്റായി കുഴച്ചെടുക്കുക. ഇത് രണ്ട് വലിയ ഉരുളയാക്കുക. ഒരു ബോൾ എടുത്തു വലുതായി പരത്തുക. ഒരു കുപ്പിയുടെ അടപ്പെടുത്തു പത്തിരിയുടെ മുകളിൽ പ്രസ് ചെയ്തു പൂരിയുടെ വലിപ്പത്തിലുള്ള ചെറിയ പത്തിരിയാക്കിയെടുക്കുക. ഇനി ഓരോ ചെറിയ പത്തിരി എടുത്തു മുകളിലായി ബീഫ് മസാല കുറച്ച് എടുത്തു വച്ച് ഇതിന്റെ മുകളിലായി മറ്റൊരു ചെറിയ പത്തിരി വച്ച് ഫോർക്കു കൊണ്ട് വശങ്ങളിൽ പ്രസ് ചെയ്തു കൊടുക്കുക. ഇങ്ങനെ എല്ലാ പത്തിരിയും ചെയ്തെടുക്കുക. ശേഷം ചൂടായ എണ്ണയിലേക്കിട്ട് ഫ്രൈ ചെയ്തെടുത്തു ചൂടോടെ വിളമ്പാം.
English Summary : Eid special hot and spicy meat pathiri or irachi pathiri.