നോമ്പ് കാലത്തെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് പത്തിരി. അരി അരച്ചും അരി പൊടിച്ചും പല രുചികളിൽ വ്യത്യസ്തങ്ങളായ പത്തിരികൾ തയാറാക്കാറുണ്ട്. നല്ല രുചിയുള്ള കൈ പത്തിരി പുട്ടുപൊടി വച്ച് എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ പുട്ടുപൊടി - ഒരു കപ്പ് ഉപ്പ് - ആവശ്യത്തിന് വെള്ളം - രണ്ട് കപ്പ് തേങ്ങ ചിരകിയത് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോമ്പ് കാലത്തെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് പത്തിരി. അരി അരച്ചും അരി പൊടിച്ചും പല രുചികളിൽ വ്യത്യസ്തങ്ങളായ പത്തിരികൾ തയാറാക്കാറുണ്ട്. നല്ല രുചിയുള്ള കൈ പത്തിരി പുട്ടുപൊടി വച്ച് എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

  • പുട്ടുപൊടി - ഒരു കപ്പ്
  • ഉപ്പ് - ആവശ്യത്തിന്
  • വെള്ളം - രണ്ട് കപ്പ്
  • തേങ്ങ ചിരകിയത് - മൂന്നിലൊന്ന് കപ്പ്
  • ചുവന്നുള്ളി - നാല് അല്ലി
  • പെരുംജീരകം - ഒരു ടീസ്പൂൺ
  • നെയ്യ് - ഒരു ടേബിൾസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

  • ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ രണ്ടു കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക.
  • നന്നായി വെട്ടിത്തിളയ്ക്കുമ്പോൾ പുട്ടുപൊടി ചേർത്തിളക്കി തീ ഓഫ് ചെയ്യുക.
  • അടച്ചുവച്ച് 15 മിനിറ്റ് മാറ്റി വയ്ക്കുക
  • തേങ്ങ, ചുവന്നുള്ളി, പെരുംജീരകം ഇവ വെള്ളം ചേർക്കാതെ മിക്സിയിൽ ചതച്ചെടുക്കുക.
  • തയാറാക്കിയ അരി മാവിലേക്കു  ചതച്ച തേങ്ങ, ഒരു ടേബിൾ സ്പൂൺ നെയ്യ്, ഇവ ചേർത്ത് കൈകൊണ്ട് നല്ല മയത്തിൽ കുഴച്ചെടുക്കുക. വെള്ളം ആവശ്യമുണ്ടെങ്കിൽ അൽപാൽപമായി ചേർത്തു കൊടുക്കാം.
  • തയാറാക്കിയ മാവിനെ പത്തു ഉരുളകളാക്കി മാറ്റുക. കയ്യിൽ അല്പം നെയ്യ് മയം പുരട്ടി ഉരുട്ടിയെടുത്താൽ  എളുപ്പമായിരിക്കും.
  • ഒരു പ്ലാസ്റ്റിക് ഷീറ്റിൽ അല്പം നെയ്യ് പുരട്ടി ഓരോ ഉരുളയും കൈകൊണ്ട്  പരത്തിയെടുക്കുക.
  • ചൂടായ ദോശക്കല്ലിൽ ഇട്ട് ചപ്പാത്തി ചുടുന്നത് പോലെ ചുട്ടെടുക്കാം. അല്പം നെയ് കൂടി പുരട്ടി ചുട്ടെടുത്താൽ രുചിയേറും. ഇതു തനിയെ കഴിക്കാനും നല്ലതാണ്  ചിക്കൻ കറി കൂട്ടി കഴിക്കാനും നല്ലതാണ്.

English Summary : Kai Pathiri is a traditional dish among Kerala Muslim cuisine.