വാഴയിലയിൽ പൊതിഞ്ഞ് ആവിയിൽ പാകം ചെയ്യുന്നതിന്റെ മണവും സ്വാദും ഈ വിഭവത്തിന്റെ രുചി കൂട്ടുന്നു. നമ്മുടെ ഭക്ഷണത്തിലെ വിഷാംശത്തെ വലിച്ചെടുക്കാനും, അണുക്കളെ നശിപ്പിക്കാനും വാഴയിലക്ക് കഴിയും. ആവിയിൽ വേവിച്ച ഈ ഇല അട കേരളത്തിന്റെ പരമ്പരാഗത ലഘുഭക്ഷണമായി കണക്കാക്കുന്നു. ഫില്ലിങ്ങിനു വേണ്ട ചേരുവകൾ •

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഴയിലയിൽ പൊതിഞ്ഞ് ആവിയിൽ പാകം ചെയ്യുന്നതിന്റെ മണവും സ്വാദും ഈ വിഭവത്തിന്റെ രുചി കൂട്ടുന്നു. നമ്മുടെ ഭക്ഷണത്തിലെ വിഷാംശത്തെ വലിച്ചെടുക്കാനും, അണുക്കളെ നശിപ്പിക്കാനും വാഴയിലക്ക് കഴിയും. ആവിയിൽ വേവിച്ച ഈ ഇല അട  കേരളത്തിന്റെ പരമ്പരാഗത  ലഘുഭക്ഷണമായി കണക്കാക്കുന്നു. 

ഫില്ലിങ്ങിനു വേണ്ട  ചേരുവകൾ 

ADVERTISEMENT

• ശർക്കര - 250 ഗ്രാം
• വെള്ളം - അര കപ്പ്
• നെയ്യ് - 2 ടേബിൾസ്പൂൺ
• നേന്ത്രപ്പഴം - പകുതി
• അണ്ടിപ്പരിപ്പ് - 1 ടേബിൾസ്പൂൺ
• ഉണക്ക മുന്തിരി - 1 ടേബിൾസ്പൂൺ
• തേങ്ങ ചിരകിയത് - 1 കപ്പ്
• ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂൺ
• ജീരകപ്പൊടി - 1/2 ടീസ്പൂൺ
• ചുക്കുപൊടി - 1/2 ടീസ്പൂൺ

മാവ് കുഴയ്ക്കാൻ വേണ്ട ചേരുവകൾ   

ADVERTISEMENT

• വറുത്ത അരിപ്പൊടി - 1 കപ്പ്
• വെള്ളം - 1 1/2 കപ്പ്
• വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
• ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം 

ADVERTISEMENT

•ഒരു ഫ്രൈയിങ് പാനിൽ അരിപ്പൊടിയും വെള്ളവും വെളിച്ചെണ്ണയും ഉപ്പും കൂടി കട്ടയില്ലാതെ കലക്കിയെടുക്കുക.
•ശേഷം ഇത് അടുപ്പിൽ വച്ച് കുറുക്കി വറ്റിച്ചെടുക്കുക. കൈ വിടാതെ ഇളക്കാൻ മറക്കരുത്. നന്നായി കുഴഞ്ഞതിനു ശേഷം തീ ഓഫ് ചെയ്യാം.
• ഫില്ലിങ്ങിനു വേണ്ട നേന്ത്രപ്പഴം ചെറുതായി അരിഞ്ഞെടുക്കുക. ശേഷം ഒരു പാനിൽ നെയ്യ് ചേർത്ത് അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി, അരിഞ്ഞു വച്ച നേന്ത്രപ്പഴം എന്നിവ ചേർത്ത് വഴറ്റിയെടുത്തു മാറ്റി വയ്ക്കാം.
• ശർക്കര അര കപ്പ് വെള്ളം ചേർത്ത് ഉരുക്കി അരിച്ചു വയ്ക്കുക.
•ശേഷം ഒരു പാനിലേക്കു അരിച്ചു വച്ച ശർക്കര ഒഴിക്കുക. ഇതിലേക്ക് തേങ്ങാ ചിരകിയത് ചേർത്തു വെള്ളം വറ്റിച്ചെടുക്കുക. ഏലയ്ക്കാപ്പൊടി, ജീരകപ്പൊടി, ചുക്കുപൊടി എന്നിവ കൂടെ ഇതിലേക്ക് ഇട്ട്
ഇളക്കികൊടുക്കുക. നേരത്തെ വഴറ്റി വച്ച പഴം മിശ്രിതം കൂടി ഇട്ട് വഴറ്റി തീ ഓഫ് ചെയ്യാം.
• നേരത്തെ തയാറാക്കി വച്ച മാവു ചൂടാറിയതിനു ശേഷം ഒന്നുകൂടെ കുഴച്ചു മയപ്പെടുത്തുക. ശേഷം ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് കൈ വച്ച് മയത്തിൽ കുഴച്ചെടുത്തു വാഴയിലയിൽ കനം കുറച്ചു പരത്തി എടുക്കാം.
• ശേഷം ആവശ്യത്തിന് ഫില്ലിങ് വച്ച് മടക്കി എടുത്തു ഒരു സ്റ്റീമറിൽ 20 മിനിറ്റ് വേവിച്ചെടുക്കാം.
ഇത് ഒരു ദിവസം മുഴുവൻ ഇരുന്നാലും സോഫ്റ്റായി ഇരിക്കും.

English Summary : Ada is one of the main Kerala delicacies we have on Vishu.