നോമ്പ് തുറക്കാൻ രുചികരമായ ചിക്കൻ സാൻവിച്ച്
ചിക്കനും ബ്രഡും മുട്ടയുമൊക്കെ ചേർത്ത് വ്യത്യസ്തമായ രുചിയിലൊരു സാൻവിച്ച് തയാറാക്കിയാലോ? ചേരുവകൾ ചിക്കൻ - 1/2 കിലോഗ്രാം മുട്ട - 2 കോൺഫ്ളോർ - 1 1/2 ടേബിൾസ്പൂൺ മുളകുപൊടി-1 1/2 ടേബിൾസ്പൂൺ കുരുമുളകുപൊടി - 1+1/2 ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1+1 ടേബിൾസ്പൂൺ ടൊമാറ്റോ സോസ് - 2 + 1

ചിക്കനും ബ്രഡും മുട്ടയുമൊക്കെ ചേർത്ത് വ്യത്യസ്തമായ രുചിയിലൊരു സാൻവിച്ച് തയാറാക്കിയാലോ?
ചേരുവകൾ
- ചിക്കൻ - 1/2 കിലോഗ്രാം
- മുട്ട - 2
- കോൺഫ്ളോർ - 1 1/2 ടേബിൾസ്പൂൺ
- മുളകുപൊടി-1 1/2 ടേബിൾസ്പൂൺ
- കുരുമുളകുപൊടി - 1+1/2 ടേബിൾസ്പൂൺ
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1+1 ടേബിൾസ്പൂൺ
- ടൊമാറ്റോ സോസ് - 2 + 1 ടേബിൾസ്പൂൺ
- സോയാ സോസ് - 1/2 ടേബിൾസ്പൂൺ
- സവാള - 2
- പച്ചമുളക് - 2
- കാപ്സിക്കം - 1
- ചിക്കൻ സ്റ്റോക്ക് - 1
- മയോണൈസ് - ആവശ്യത്തിന്
- ഉപ്പ്- ആവശ്യത്തിന്
തയാറാക്കുന്ന വിധം
വൃത്തിയാക്കിയ ചിക്കനിലേക്ക് ഒന്നര ടേബിൾ സ്പൂൺ മുളകുപൊടി, അര ടേബിൾ സ്പൂൺ കുരുമുളക് പൊടി, 2 ടേബിൾ സ്പൂൺ ടൊമാറ്റോ സോസ്, അര ടേബിൾ സ്പൂൺ സോയാസോസ്, ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത്, അര ടീസ്പൂൺ കുരുമുളക് പൊടി, ഒരു മുട്ട, ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് 1/2 മണിക്കൂർ വയ്ക്കുക.
ഇനി ഒരു പാനിലേക്ക് 4 ടേബിൾസ്പൂൺ സൺഫ്ലവർ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ മാരിനേറ്റ് ചെയ്തു മാറ്റിവച്ച ചിക്കൻ ഇട്ട് പൊരിച്ചെടുക്കാം. ശേഷം ചിക്കൻ പൊരിച്ച ഓയിലിൽ നിന്ന് രണ്ട് ടേബിൾസ്പൂൺ പാനിലേക്ക് ഒഴിച്ച തിനുശേഷം രണ്ടു വലിയ സവാള രണ്ട് പച്ചമുളക് വട്ടത്തിലരിഞ്ഞത് കൂടിയിട്ട് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് (ആവശ്യമെങ്കിൽ) ഒരു ചിക്കൻ സ്റ്റോക്ക് ഇട്ടു കൊടുക്കുക, അര ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടിയിട്ട് വഴറ്റി എടുക്കാം. അര ടേബിൾസ്പൂൺ ടൊമാറ്റോ സോസും നേരത്തേ പൊരിച്ച് മാറ്റി വച്ചിരിക്കുന്ന ചിക്കനും അര ടീസ്പൂൺ കുരുമുളകു പൊടി കൂടി ഇട്ട് ഒന്ന് മിക്സ് ചെയ്തെടുക്കാം. ഇതോടെ മസാല റെഡിയായി.
ഇനി ആവശ്യമുള്ളത്ര ബൺ /ബ്രഡ് എടുക്കാം. ഇതിലേക്ക് ഗാർലിക് മയോണൈസ് ഒരു ടേബിൾ സ്പൂൺ തേച്ചു കൊടുത്തതിനു ശേഷം തയാറാക്കി വച്ചിരിക്കുന്ന മസാല ഫിൽ ചെയ്ത് എടുക്കാം. ആവശ്യമുള്ളത്രയും ബൺ ഇതുപോലെ തയാറാക്കി എടുത്തു മാറ്റി വയ്ക്കാം.
ഇനി ഒരു മുട്ട നന്നായി ബീറ്റ് ചെയ്തെടുക്കാം. ഇതിലേക്ക് നമ്മൾ തയാറാക്കി വച്ചിരിക്കുന്ന ഓരോ ബണ്ണും മുക്കിയതിന് ശേഷം ചൂടുള്ള പാനിൽ ഒരു ടേബിൾസ്പൂൺ ബട്ടർ കൂടി ഒഴിച്ച് ടോസ്റ്റ് ചെയ്തെടുക്കാം. സ്വാദിഷ്ഠമായ കലിഫോർണിയ സാൻവിച്ച് തയാർ.
English Summary : California sandwitch for evening snack.