ഈസ്റ്റർ വിരുന്നിനൊരുക്കാം രുചികരമായ ചിക്കൻ കറി. അപ്പത്തിനും ചോറിനും ഒരു പോലെ കൂട്ടാം രുചികരമായ ഈ ചിക്കൻ കറി. ചേരുവകൾ ചിക്കൻ - 500 ഗ്രാം ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 2 ടീസ്പൂൺ പച്ചമുളക് - 2 എണ്ണം സവാള - 2 വലിയ സവാള ചെറുതായി അരിഞ്ഞത് അണ്ടിപ്പരിപ്പ് - 6 ഏലയ്ക്ക - 3 കാശ്മീരി മുളക് - 3

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈസ്റ്റർ വിരുന്നിനൊരുക്കാം രുചികരമായ ചിക്കൻ കറി. അപ്പത്തിനും ചോറിനും ഒരു പോലെ കൂട്ടാം രുചികരമായ ഈ ചിക്കൻ കറി.

ADVERTISEMENT

ചേരുവകൾ 

  • ചിക്കൻ - 500 ഗ്രാം 
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത്  - 2 ടീസ്പൂൺ 
  • പച്ചമുളക് - 2 എണ്ണം 
  • സവാള - 2 വലിയ സവാള ചെറുതായി അരിഞ്ഞത് 
  • അണ്ടിപ്പരിപ്പ് - 6
  • ഏലയ്ക്ക - 3
  • കാശ്മീരി മുളക് - 3 എണ്ണം 
  • തക്കാളി - 1 ഇടത്തരം വലുപ്പം 
  • കറിവേപ്പില 
  • കാശ്മീരി മുളകുപൊടി (എരിവില്ലാത്തത് )- 1 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ 
  • മല്ലിപ്പൊടി  – 2 ടീസ്പൂൺ 
  • പെരുംജീരകപ്പൊടി -1/2 ടീസ്പൂൺ 
  • ചിക്കൻ മസാല 1/2 ടീസ്പൂൺ 
  • ഗരം  മസാല -1 ടീസ്പൂൺ 
  • വെളിച്ചെണ്ണ -4 ടേബിൾസ്പൂൺ 
  • ഉപ്പ്‌ 
  • വെള്ളം 

ADVERTISEMENT

തയാറാക്കുന്ന വിധം

  • ഉപ്പ്‌, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ചിക്കനിൽ തേച്ചു പിടിപ്പിക്കണം. 
  • ഒരു പാനിൽ അണ്ടിപ്പരിപ്പ്, മൂന്ന് കശ്മീരി മുളക്, 3 ഏലയ്ക്ക എന്നിവ ചേർത്ത് ചെറിയ തീയിൽ ചൂടാക്കിയെടുത്ത് ഒരു മിക്സിയുടെ ജാറിൽ ചേർത്ത് കൊടുക്കുക. തക്കാളിയും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. 
  • ഒരുപാനിൽ വെളിച്ചെണ്ണ ചേർത്തുകൊടുത്ത് സവാളയും കറിവേപ്പിലയും നല്ലപോലെകളർ മാറി വരുന്നതുവരെ വഴറ്റിയെടുക്കുക. 
  • സവാളയുടെ നിറം ബ്രൗൺ ആകുമ്പോൾ ഒരു ടീസ്പൂൺ ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് കൂടെചേർത്ത് പച്ചമണം മാറിവരും വരെ വഴറ്റുക. 
  • തീ കുറച്ചുവച്ച് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ചിക്കൻ മസാല, പെരുംജീരകപ്പൊടി എന്നിവ ചേർത്ത് മസാലയുടെ പച്ചമണം മാറുന്നതുവരെ ചൂടാക്കിയെടുക്കുക 
  • ഇതിൽ ചിക്കൻ ചേർത്ത് ഇളക്കി കൊടുക്കുക, 5 മിനിറ്റ് ചെറുതീയിൽ അടച്ചു വച്ച് വേവിക്കുക.
  • ചിക്കൻ ഒന്ന് ഫ്രൈ ആയി വെള്ളം ഇറങ്ങുമ്പോൾ അരച്ചുവച്ച തക്കാളി – മുളക് പേസ്റ്റ് ചേർത്ത് ഇളക്കുക. 
  • ഗ്രേവിക്കു ആവശ്യമായ വെള്ളവും ചേർത്ത് 20 മിനിറ്റ് ചെറിയ തീയിൽ (മീഡിയം തീ ) ഗ്രേവിയുടെ എണ്ണ തെളിഞ്ഞുവരുന്നതുവരെ പാകം ചെയ്തെടുക്കണം 
  • ചിക്കൻ നന്നായി വെന്തു എണ്ണ തെളിഞ്ഞുവരുമ്പോൾ കറിവേപ്പില വെളിച്ചെണ്ണ കുറച്ചു ഗരംമസാല എന്നിവ ചേർത്ത് കൊടുത്തു തീ ഓഫ് ചെയ്തു അടച്ചു വയ്ക്കുക. അപ്പത്തിനും ചോറിനും എല്ലാം കൂട്ടാൻ അടിപൊളി ചിക്കൻ കറി റെഡി. 

    English Summary : This chicken curry is delicious, spicy and is loaded with flavours.