ഈസ്റ്റർ ആഘോഷം രുചിയേറിയതാക്കാൻ ഇത്തവണ തഞ്ചത്തിലൊരു താറാവുകറി വയ്ക്കാം. പേരു സൂചിപ്പിക്കും പോലെ എളുപ്പത്തിൽ തയാറാക്കാൻ സാധിക്കുന്ന കറിയിലെ മികച്ച ചേരുവകൾ കിടിലൻ രുചിയനുഭവം തരുമെന്ന് ഉറപ്പ്. ചേരുവകൾ താറാവ് - 3/4 കിലോഗ്രാം സവാള - 2 തക്കാളി - 2 പച്ചമുളക് - 4 കറിവേപ്പില -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈസ്റ്റർ ആഘോഷം രുചിയേറിയതാക്കാൻ ഇത്തവണ തഞ്ചത്തിലൊരു താറാവുകറി വയ്ക്കാം. പേരു സൂചിപ്പിക്കും പോലെ എളുപ്പത്തിൽ തയാറാക്കാൻ സാധിക്കുന്ന കറിയിലെ മികച്ച ചേരുവകൾ കിടിലൻ രുചിയനുഭവം തരുമെന്ന് ഉറപ്പ്.

ചേരുവകൾ

  • താറാവ് - 3/4 കിലോഗ്രാം
  • സവാള - 2
  • തക്കാളി - 2
  • പച്ചമുളക് - 4
  • കറിവേപ്പില - ആവശ്യത്തിന്
  • ഉപ്പ്
  • വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
  • ഉണക്ക മുളക് - 6 എണ്ണം
  • മുഴുവൻ മല്ലി - 1 1/2 ടേബിൾസ്പൂൺ
  • കാശ്മീരി മുളകുപൊടി - 1 1/2 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 + 1/4 ടീസ്പൂൺ
  • മല്ലിയില - 2 ടേബിൾസ്പൂൺ
  • കുരുമുളകു ചതച്ചത് - 1+1 ടീസ്പൂൺ
  • തേങ്ങ ചിരകിയത് - 3/4 കപ്പ്‌ 
  • നല്ല ജീരകം - 1 ടീസ്പൂൺ
  • വെളുത്തുള്ളി - 10 അല്ലി
  • വാളൻപുളി നീര് - 1 ടേബിൾസ്പൂൺ
  • കാരറ്റ് - 1/4 കപ്പ്‌
  • കാബേജ് - 1/4 കപ്പ്‌
  • തേങ്ങയുടെ ഒന്നാം പാൽ - 1 കപ്പ്‌ 
ADVERTISEMENT

പാകം ചെയ്യുന്ന വിധം

ADVERTISEMENT

ആദ്യം താറാവ് ഉപ്പ്, 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി, 1 ടീസ്പൂൺ കുരുമുളക് ചതച്ചതും ആവശ്യത്തിന് വെള്ളവും ചേർത്തു കുക്കറിൽ വേവിച്ചെടുക്കണം. 

മിക്സിയുടെ ജാറിൽ തേങ്ങ, ജീരകം, പുളി വെള്ളം, മല്ലിയില, വെളുത്തുള്ളി, മല്ലി, ഉണക്ക മുളക്, 2 പച്ചമുളക് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കണം. 

ADVERTISEMENT

ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിലേക്ക് 2 സവാള പൊടിയായി അരിഞ്ഞതും 2 പച്ചമുളകും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റണം. സവാള വാടി വരുമ്പോൾ 2 തക്കാളി പൊടിയായി അരിഞ്ഞത് കൂടി ചേർത്ത് നന്നായി വഴറ്റണം സവാളയും തക്കാളിയും ഒന്നിച്ചു യോജിച്ചു കഴിയുമ്പോൾ 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടിയും മുളകുപൊടിയും മസാലയ്ക്ക് ആവശ്യമായ ഉപ്പും ചേർത്ത് നന്നായി വഴറ്റി എടുക്കണം. 

പൊടികളുടെ പച്ച മണം മാറി കഴിയുമ്പോൾ അരപ്പ് ചേർത്ത് നന്നായി വഴറ്റിയ ശേഷം കാരറ്റ്, കാബേജ് എന്നിവ കൂടി ചേർത്ത് നന്നായി വഴറ്റണം. അതിന് ശേഷം താറാവ് ചേർത്ത് ഇളക്കി യോജിപ്പിക്കണം. 

ഇതിലേക്ക് താറാവ് വേവിച്ച ശേഷം മിച്ചമുള്ളതിൽ 1/2 കപ്പ്‌ വെള്ളം കൂടി ചേർത്ത് കൊടുക്കണം. അത് കഴിഞ്ഞു 1 കപ്പ്‌ തേങ്ങാപ്പാൽ കൂടി ചേർത്ത് ഇളക്കണം. (ഗ്രേവി എത്ര വേണം എന്നത് അനുസരിച്ചു തേങ്ങ പാലിന്റെ അളവ് കൂട്ടാം )അവസാനമായി കുരുമുളക് ചതച്ചതും മല്ലിയിലയും ചേർത്ത് യോജിപ്പിച്ച ശേഷം ചൂടോടെ വിളമ്പാം.

English Summary : This fragrant and delicious curry made using locally grown duck tastes amazing with appam and idiyappam.