തനി നാടൻ കള്ളപ്പം, ഈസ്റ്റർ ദിനത്തിലെ പ്രഭാത ഭക്ഷണം
ഈസ്റ്റർ ദിനത്തിൽ പ്രഭാതഭക്ഷണമായി തയാറാക്കുന്ന ഒരു തനി നാടൻ പലഹാരമാണ് കള്ളപ്പം. പേരുപോലെ തന്നെ കള്ള് ചർത്താണ് ഇത് തയാറാക്കുന്നത്. കള്ള് ഇല്ലെങ്കിലും അതേ രുചിയിൽ കള്ളപ്പം തയാറാക്കി എടുക്കാം. ചേരുവകൾ പച്ചരി - രണ്ട് കപ്പ് ചോറ് - അര കപ്പ് തേങ്ങ ചിരകിയത് - ഒരു കപ്പ് കരിക്കിൻ വെള്ളം / വെള്ളം -

ഈസ്റ്റർ ദിനത്തിൽ പ്രഭാതഭക്ഷണമായി തയാറാക്കുന്ന ഒരു തനി നാടൻ പലഹാരമാണ് കള്ളപ്പം. പേരുപോലെ തന്നെ കള്ള് ചർത്താണ് ഇത് തയാറാക്കുന്നത്. കള്ള് ഇല്ലെങ്കിലും അതേ രുചിയിൽ കള്ളപ്പം തയാറാക്കി എടുക്കാം.
ചേരുവകൾ
- പച്ചരി - രണ്ട് കപ്പ്
- ചോറ് - അര കപ്പ്
- തേങ്ങ ചിരകിയത് - ഒരു കപ്പ്
- കരിക്കിൻ വെള്ളം / വെള്ളം - ആവശ്യത്തിന്
- പഞ്ചസാര - 3 ടേബിൾ സ്പൂൺ
- ചുവന്നുള്ളി - 4 അല്ലി
- ജീരകം - അര ടീസ്പൂൺ
- ഏലയ്ക്ക - 2
- ഉപ്പ് - മുക്കാൽ ടീസ്പൂൺ
- യീസ്റ്റ് - കാൽ ടീസ്പൂൺ
തയാറാക്കുന്ന വിധം
- പച്ചരി നന്നായി കഴുകി മൂന്ന് മണിക്കൂർ കുതിർത്തു വയ്ക്കുക.
- നന്നായി കുതിർന്ന അരിയിലേക്ക് ആവശ്യത്തിനു വെള്ളം ഒഴിച്ച് നല്ല മയത്തിൽ അരച്ചെടുക്കുക. (വെള്ളത്തിന് പകരം തേങ്ങാ വെള്ളം ചേർത്താൽ രുചി കൂടും).
- ഇത് ഒരു വലിയ പാത്രത്തിലേക്ക് മാറ്റുക.
- തേങ്ങ ചിരകിയത്, ചോറ്, ഏലയ്ക്ക, ജീരകം, ഉപ്പ്, പഞ്ചസാര, യീസ്റ്റ് ഇവ ഒന്നിച്ചാക്കി ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക.
- അരി മാവും തേങ്ങ അരച്ചതും കൂടി നന്നായി യോജിപ്പിക്കുക.
- ഈ മാവ് എട്ടു മുതൽ പത്തു മണിക്കൂർ വരെ പുളിച്ചു പൊങ്ങാൻ വയ്ക്കുക.
- ഒരു ദോശക്കല്ല് ചൂടാക്കി ചെറിയ അപ്പം ചുട്ടെടുക്കാം.
- ഈ അപ്പം അടച്ചുവച്ച് വേവിക്കരുത്. ചൂടായ കല്ലിലേക്ക് ചെറിയ ഒരു തവി മാവ് ഒഴിച്ച് കുമിളകൾ വന്ന് തുടങ്ങുമ്പോൾ മറിച്ചിടാം. ഇളം ബ്രൗൺ നിറമാകുമ്പോൾ മാറ്റാം.
English Summary : Kallappam which can be prepared with or without adding local toddy.