പുതിനയില ചമ്മന്തി പുതിയ രുചിയിൽ
Mail This Article
×
കഞ്ഞി, ചോറ്, ദോശ എല്ലാത്തിനും കൂടെ കഴിക്കാൻ പറ്റിയ ഒരു ചമ്മന്തിയാണിത്.
ചേരുവകൾ
- പുതിനയില - ഒരു കൈ പിടി
- ചെറിയ ഉള്ളി - 6 എണ്ണം
- ചതച്ച മുളക് - 1 ടീസ്പൂൺ
- ഇഞ്ചി - ഒരു ചെറിയ കഷ്ണം
- ചിരകിയ തേങ്ങ - 1 കപ്പ്
- പുളി
- ഉപ്പ്
- വെളിച്ചെണ്ണ
തയാറാക്കുന്ന വിധം
- ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക.
- ശേഷം ചെറിയ ഉള്ളി അരിഞ്ഞതും ചതച്ച മുളകും ഇഞ്ചിയും ചേർത്തു മൂപ്പിച്ചെടുക്കുക.
- ഇതിലേക്കു പുതിനയില ചേർത്തു വഴറ്റുക. ആവശ്യത്തിന് ഉപ്പും ചേർക്കാം.
- പുതിനയില വഴന്നു വന്നാൽ സ്റ്റൗവിൽ നിന്നും മാറ്റി തണുക്കാൻ വയ്ക്കാം.
- ശേഷം ഒരു മിക്സിയുടെ ജാറിലേക്കു പുതിനയില മിക്സും പുളിയും ചേർത്ത് അടിച്ചെടുക്കുക.
- ശേഷം നാളികേരം ചിരകിയതും ഉപ്പും ചേർത്ത് അടിച്ചെടുക്കുക.
- ടേസ്റ്റി പുതിനയില ചമ്മന്തി തയാർ.
English Summary : Mint Chutney is deliciously spicy condiment prepared from fresh mint leaves.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.