രുചികരമായ മുട്ട കുറുമ, പ്രഭാത ഭക്ഷണം ഗംഭീരമാക്കാം
എല്ലാ ദിവസവും മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ ഗുണകരമാണ്. പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നതാണ് ഏറ്റവും നല്ലത്. മുട്ട കൊണ്ട് വ്യത്യസ്ത രുചിയിൽ ധാരാളം വിഭവങ്ങൾ തയാറാക്കി എടുക്കാം. അപ്പം, ഇടിയപ്പം, ചപ്പാത്തി, പൊറോട്ട ഇവയുടെയെല്ലാം കൂടെ കഴിക്കാൻ പറ്റുന്ന രുചികരമായ മുട്ട കുറുമ

എല്ലാ ദിവസവും മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ ഗുണകരമാണ്. പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നതാണ് ഏറ്റവും നല്ലത്. മുട്ട കൊണ്ട് വ്യത്യസ്ത രുചിയിൽ ധാരാളം വിഭവങ്ങൾ തയാറാക്കി എടുക്കാം. അപ്പം, ഇടിയപ്പം, ചപ്പാത്തി, പൊറോട്ട ഇവയുടെയെല്ലാം കൂടെ കഴിക്കാൻ പറ്റുന്ന രുചികരമായ മുട്ട കുറുമ തയാറാക്കാം.
ചേരുവകൾ
- മുട്ട - 4
- വെളിച്ചെണ്ണ - 4 ടേബിൾ സ്പൂൺ
- സവാള - 4
- ഇഞ്ചി - ഒരു ചെറിയ കഷ്ണം
- വെളുത്തുള്ളി - രണ്ട് അല്ലി
- പച്ചമുളക് - 4
- ഏലയ്ക്ക - 4
- ഗ്രാമ്പൂ - 3
- കറുവപ്പട്ട - ഒരു ചെറിയ കഷ്ണം
- തക്കാളി - 1
- ഉരുളക്കിഴങ്ങ് - 1
- കാരറ്റ് -1
- തേങ്ങ ചിരകിയത് - അരക്കപ്പ്
- അണ്ടിപ്പരിപ്പ് - 20
- മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
- മുളകുപൊടി - ഒരു ടീസ്പൂൺ
- മല്ലിപ്പൊടി - ഒരു ടീസ്പൂൺ
- പെരും ജീരകം പൊടിച്ചത് - അര ടീസ്പൂൺ
- കറിവേപ്പില - ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
- ഉണക്കമുന്തിരി - 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
- മുട്ട പുഴുങ്ങി വയ്ക്കുക.
- ഒരു സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ വഴറ്റിയെടുക്കുക. ചൂടാറുമ്പോൾ മിക്സിയിൽ അൽപം വെള്ളം ചേർത്ത് നന്നായി അരയ്ക്കുക.
- തേങ്ങ ചിരകിയതിലേക്ക് 10 അണ്ടിപ്പരിപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ല മയത്തിൽ അരച്ച് മാറ്റി വയ്ക്കുക.
- ഒരു മൺചട്ടിയിൽ രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ഏലയ്ക്ക, ഗ്രാമ്പു, കറുവപ്പട്ട ഇവ മൂപ്പിക്കുക.
- നീളത്തിൽ അരിഞ്ഞ മൂന്ന് സവാള ചേർത്തു വഴറ്റുക.
- സവാള ഇളം ബ്രൗൺ നിറമാകുമ്പോൾ ചെറുതായി അരിഞ്ഞ തക്കാളി, അരച്ച ഇഞ്ചി - വെളുത്തുള്ളി - സവാള കൂട്ട്, കറിവേപ്പില ഇവ ചേർത്ത് എണ്ണ തെളിയുന്നതുവരെ വഴറ്റുക.
- മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, പെരുംജീരകം പൊടിച്ചത് ഇവ ചേർത്ത് വഴറ്റി പച്ചമണം മാറുമ്പോൾ തേങ്ങ അരച്ചതും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർക്കുക.
- നന്നായി തിളയ്ക്കുമ്പോൾ ചതുരത്തിൽ അരിഞ്ഞ ഉരുളക്കിഴങ്ങ്, കാരറ്റ് ഇവ ചേർത്ത് അടച്ചുവച്ച് 10 മിനിറ്റ് വേവിക്കുക.
- ഉരുളക്കിഴങ്ങും കാരറ്റും വെന്തുകഴിയുമ്പോൾ പുഴുങ്ങിയ മുട്ട ചേർക്കാം. തിളയ്ക്കുമ്പോൾ തീ ഓഫ് ചെയ്യുക.
- ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വഴറ്റി കറിയിലേക്ക് ചേർക്കുക.
English Summary : This mouthwatering egg korma has creamy gravy and could be enjoyed with chapathi or roti.