പുറമേ ക്രിസ്പിയും അകമേ സോഫ്റ്റുമായ രുചിയൂറും നാടൻ നെയ്യപ്പം
എല്ലാവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് നെയ്യപ്പം. അരിപ്പൊടി കൊണ്ട് ബേക്കിങ് സോഡയൊന്നും ചേർക്കാതെ നല്ല മൊരിഞ്ഞു വീർത്ത നെയ്യപ്പം എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ചേരുവകൾ: തരിയോട് കൂടിയ അരിപ്പൊടി (വറുക്കാത്തത്) - ½ കിലോഗ്രാം മൈദ - 100 ഗ്രാം ഏലയ്ക്കാപ്പൊടി - ½

എല്ലാവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് നെയ്യപ്പം. അരിപ്പൊടി കൊണ്ട് ബേക്കിങ് സോഡയൊന്നും ചേർക്കാതെ നല്ല മൊരിഞ്ഞു വീർത്ത നെയ്യപ്പം എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ചേരുവകൾ:
- തരിയോട് കൂടിയ അരിപ്പൊടി (വറുക്കാത്തത്) - ½ കിലോഗ്രാം
- മൈദ - 100 ഗ്രാം
- ഏലയ്ക്കാപ്പൊടി - ½ ടീസ്പൂൺ
- ജീരകപ്പൊടി - ¼ ടീസ്പൂൺ
- ചുക്ക്പൊടി - ½ ടീസ്പൂൺ
- ശർക്കര - 300 ഗ്രാം
- വെള്ളം - 1 കപ്പ്
- ചെറുപഴം (പാളയംകോടൻ) - 2 എണ്ണം
- ഉപ്പ് - ¼ ടീസ്പൂൺ
- നെയ്യ് - 2 ടേബിൾസ്പൂൺ
- തേങ്ങാക്കൊത്ത് - ½ കപ്പ്
- കറുത്ത എള്ള് - 1 ടീസ്പൂൺ
- ഓയിൽ - വറക്കുന്നതിന് ആവശ്യമായത്
തയാറാക്കുന്ന വിധം:
ഒരു പാത്രത്തിലേക്ക് അരിപ്പൊടി, മൈദ, ഏലയ്ക്കാപ്പൊടി, ചുക്കുപൊടി, നല്ല ജീരകം പൊടിച്ചത്, ഉപ്പ് എന്നിവ ചേർത്ത് ഇളക്കി എടുക്കാം. ഇതിലേക്കു പഴം മിക്സിയിൽ നന്നായി അടിച്ച് ചേർത്തു കൊടുക്കാം. ഇനി ശർക്കരപ്പാനി (300 ഗ്രാം ശർക്കര ഒരു കപ്പ് വെള്ളത്തിൽ ഉരുക്കിയത്) ഒഴിച്ച് കൊടുക്കാം. എല്ലാം കൂടി നന്നായി ഇളക്കി കട്ടിയുള്ള ഒരു മാവാക്കി എടുക്കാം, ആവശ്യമെങ്കിൽ അൽപം വെള്ളം കൂടി ചേർത്തു കൊടുക്കാം.
ഇനി മാവ് രണ്ടു മണിക്കൂർ നേരം അടച്ചു മാറ്റിവയ്ക്കാം. ഒരു ഫ്രൈയിങ് പാനിൽ നെയ്യ് ചൂടാക്കി തേങ്ങാക്കൊത്തു വറുത്തെടുക്കാം, തേങ്ങാക്കൊത്ത് ബ്രൗൺ നിറമാകുമ്പോൾ അതിലേക്കു കറുത്ത എള്ള് ചേർത്ത് ഒന്നിളക്കി അടുപ്പിൽ നിന്ന് വാങ്ങി വയ്ക്കാം. ഈ കൂട്ട് മാവിലേക്കു ചേർത്ത് ഇളക്കി എടുക്കാം.
ചൂടായി കിടക്കുന്ന എണ്ണയിൽ ഒരു തവി മാവ് വീതം ഒഴിച്ച് രണ്ടുവശവും ബ്രൗൺ നിറമാകുന്നതുവരെ വരെ മീഡിയം തീയിൽ വറുത്തുകോരാം.
English Summary : A rice and jaggery sweet, the neyyappam is Kerala's very own teatime snack.